ദമാം-എറണാംകുളം എടവനക്കാട് പുത്തന്‍പറമ്പില്‍ നാരായണന്റെ മകന്‍ ശശി (63) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ദമാമിലെ പ്രശസ്ത നൃത്താധ്യാപകനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്്് വിദഗ്ധ ചികിത്സാക്കായി മൂന്ന്്് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
കേരളത്തിനകത്തും പുറത്തും ഉത്സവ പറമ്പുകളില്‍ ജനമനസ്സുകളില്‍ വിസ്മയം കൊള്ളിച്ച കലാകാരനായിരുന്നു. ബാലെയിലൂടെ കേരള സാംസ്‌കാരികതയെ അവതരിപ്പിച്ച് സെമന്ത പഞ്ചമി, ഉണ്ണിയാര്‍ച്ച, തച്ചോളി ഒതേനന്‍ എന്നീ വീരകഥാപാത്രങ്ങള്‍ക്ക് ഭാവവും രൂപവും നല്‍കി. ഭാര്യ ശ്രീകല, മൂന്ന് പെണ്‍മക്കള്‍ ശ്രുതി, ഇരട്ടകളായ വാണി ,വീണ മരുമകന്‍ അനൂപ് (മസ്‌കത്ത്). സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍.