Saturday , April   20, 2019
Saturday , April   20, 2019

പട്ടാമ്പിയിൽ കുട്ടി കർഷകരുടെ കാർണിവെൽ

കാർഷിക കേന്ദ്രീകൃതമാണ് പടിഞ്ഞാറൻ വള്ളുവനാടിന്റെ കവാടനഗരമായ പട്ടാമ്പി. പ്രസിദ്ധമായ നെല്ലുഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാണ് പി.ടി.ബി (പട്ടാമ്പി) നെൽവിത്തുകൾ ആദ്യമായി കേരളത്തിലെ വയലേലകളിൽ മുളപൊട്ടിയത്. പാലക്കാടിന്റെ മാത്രമല്ല, കേരളത്തിന്റേയും കാർഷികേതിഹാസത്തിന്റെ കതിർക്കുലകൾ ഇവിടെ നൂറുമേനിയിൽ ഇടതൂർന്ന് നിൽക്കുന്നു. പുതിയ തലമുറയെ കൃഷിയിലേക്ക് തിരിച്ചുവിളിക്കുന്നതിനും അവരിൽ കാർഷികാവബോധം സൃഷ്ടിക്കുന്നതിനും ഇന്നലെയും ഇന്നുമായി പട്ടാമ്പി ഇറാം നഗറിലെ  മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ (എം.എം.പി.എസ്) സംസ്ഥാനാടിസ്ഥാനത്തിൽ അരങ്ങ് കൊഴുപ്പിച്ച കേരള സ്‌കൂൾ അഗ്രിഫെസ്റ്റ് അക്ഷരാർഥത്തിൽ കാർഷിക കേരളത്തിന്റെ ഭാവിയിലേക്ക് തുറന്നിട്ട ഹരിതജാലകമായി മാറി. 
കുട്ടികളെ കാർഷിക മേഖലയുമായി ചേർത്തു നിർത്തുന്നതിനും, കൃഷിയെ അഭിമാനകരമായ ഒരു ഉപജീവനമാർഗമായി പരിചയപ്പെടുത്താനും ഉദ്ദേശിച്ച് തിരുവനന്തപുരം ആസ്ഥാനമായ 'സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (ഇഹടടഅ) കഴിഞ്ഞ ഏഴു  വർഷമായി നടത്തിവന്ന ബാലശാസ്ത്ര കൃഷി കോൺഗ്രസാണ് കേരള സ്‌കൂൾ അഗ്രിഫെസ്റ്റ് എന്ന് പുനർനാമകരണം ചെയ്ത് വിപുലമായ പരിപാടികളോടെ കൊടിയേറ്റം നടത്തിയത്.   


ഈ പരിപാടിക്ക് ജപ്പാനിലെ വിഖ്യാതമായ ഋടഉ ഒകയാമ  എന്ന അവാർഡും കരസ്ഥമാക്കാൻ സാധിച്ചു.
സംസ്ഥാന വ്യാപകമായി ആയിരത്തോളം വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷാകർത്താക്കളും, ഒപ്പം പരിചയ സമ്പന്നരായ അനേകം കർഷകരും ഒത്തുചേർന്ന സവിശേഷമായ പരിപാടികളാണ് സ്‌കൂൾ കാർഷികമേളയെ മഹനീയമാക്കിയത്. 
വിവിധ സമ്മേളനങ്ങളിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരുടെ പങ്കാളിത്തവും പഠന -പരിശീലന ക്ലാസുകളും ശ്രദ്ധേയമായി.


കാർഷികമേളയോടനുബന്ധിച്ചുള്ള എക്‌സിബിഷനിൽ കാർഷിക പ്രധാനമായ നിരവധി പ്രദർശനങ്ങൾ ആകർഷകവും പഠനാർഹവുമായി. സ്‌കൂളുകൾക്ക് തങ്ങളുടെ കാർഷിക പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതിന് നൽകിയ സ്റ്റാളുകൾ പ്രയോജനപ്രദമായി. കൃഷിയുമായി ബന്ധപ്പെടുത്തി വാചിക അവതരണം, എന്റെ കൃഷി (കുട്ടികൾ വീട്ടിൽ ചെയ്യുന്ന കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനം), എന്റെ സ്‌കൂൾ കൃഷി (സ്‌കൂളിലെ പ്രവർത്തനം) എന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മൽസരങ്ങളും നടത്തി.
പവർ പോയിന്റ് / ചാർട്ടുകൾ അവതരണത്തിന് ഉപയോഗിച്ചു. അത് പോലെ പോസ്റ്റർ തയ്യാറാക്കൽ മൽസരവും ക്വിസ് (കൃഷി വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള മത്സരം), ചിത്രരചനാ മത്സരം, വിവിധ കലാമത്സരങ്ങൾ, നാടൻ പാട്ട്, നാടോടി നൃത്തം, ഏകാങ്ക അവതരണം, ഹ്ര്വസ്വ ചിത്രം എന്നീ വിഭാഗങ്ങളിൽ നടത്തിയ മത്സരങ്ങളിലും പ്രദർശനത്തിലും കൃഷിയുടെ പ്രസക്തിയും പ്രാധാന്യവും നിറഞ്ഞു നിന്നു. 


കാർഷിക മികവ് വെളിപ്പെടുത്തുന്നതും ഈ  വിഷയവുമായി ബന്ധപ്പെട്ടതുമായ പ്രദർശനങ്ങൾ വൈവിധ്യം പകർന്നു. പ്രവർത്തന മാതൃകകൾ, നിശ്ചല മാതൃകകൾ, ഫോട്ടോഗ്രാഫുകൾ, പോസ്റ്ററുകൾ എന്നിവയും ഏറെ ആകർഷകമായ രീതിയിലാണ് പ്രദർശിപ്പിച്ചത്.      

Latest News