Monday , February   18, 2019
Monday , February   18, 2019

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനുശേഷമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം- മണര്‍കാട് അരീപ്പറമ്പില്‍  കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ െ്രെഡവര്‍ അജേഷിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അജേഷിനെ വിശദമായ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

http://malayalamnewsdaily.com/sites/default/files/2019/01/20/ajesh.jpg
വ്യാഴാഴ്ച പെണ്‍കുട്ടിയെ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്നാണ് അജേഷ് പോലീസിനോട് പറഞ്ഞത്. വഴങ്ങാത്തതിനെ തുടര്‍ന്ന് കയറും ഷാളും കഴുത്തില്‍ മുറുക്കിക്കൊന്നുവെന്നും മൊഴി നല്‍കി. മണര്‍ക്കാട് അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റിനോട് ചേര്‍ന്ന സ്ഥലത്തുനിന്നാണ്  പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഹോളോബ്രിക്‌സ് യൂണിറ്റിന് സമീപം പ്രതി താമസിക്കുന്ന മുറിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.