Sunday , February   17, 2019
Sunday , February   17, 2019

വിദേശത്തുള്ള തൊഴിലാളികളെ ഹുറൂബാക്കാൻ കഴിയില്ല

റിയാദ് - റീ-എൻട്രി വിസയിൽ സൗദി വിട്ട് വിദേശങ്ങളിൽ കഴിയുന്ന തൊഴിലാളികളെ ഹുറൂബാക്കാൻ  കഴിയില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. സൗദി അറേബ്യക്കകത്തുള്ള തൊഴിലാളികളെ മാത്രമേ ഹുറൂബാക്കുന്നതിന് സാധിക്കുകയുള്ളൂ. തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി നൽകി ഇരുപതു ദിവസത്തിനകം ഹുറൂബ് പരാതി റദ്ദാക്കുന്നതിന് തൊഴിലുടമക്ക് സാധിക്കും. ഹുറൂബ് പരാതി നൽകുന്നതിന് തൊഴിലാളിയുടെ ഹവിയ്യക്കും വർക്ക് പെർമിറ്റിനും കാലാവധിയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിദേശ തൊഴിലാളികൾക്ക് പരമാവധി 180 ദിവസത്തെ കാലാവധിയുള്ള റീ-എൻട്രിയാണ് അനുവദിക്കുക. കാലാവധിയിൽ മൂന്നു മാസം ശേഷിക്കേ വിദേശികളുടെ ഹവിയ്യ പുതുക്കുന്നതിന് സാധിക്കും. 
 

Tags

Latest News