Monday , February   18, 2019
Monday , February   18, 2019

ലബനോനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് യു.എ.ഇ സഹായം

അബൂദബി- കടുത്ത തണുപ്പില്‍ ദുരിതമനുഭവിക്കുന്ന ലബനോനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ 18.4 ദശലക്ഷം ദിര്‍ഹം അനുവദിച്ച് യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. പ്രസിഡന്റിന്റെ നാമധേയത്തിലുള്ള ഫൗണ്ടേഷനാണ് ഈ തുക ഉപയോഗിച്ച് അടിയന്തര സഹായം എത്തിക്കുക. ലബനോനിലൂടനീളം ചിതറിക്കിടക്കുന്ന സിറിയന്‍ അഭയാര്‍ഥികളുടെ ജീവിതം ശീതകാലമായതോടെ കടുത്ത ദുരിതത്തിലാണ്. കൊടുങ്കാറ്റും കനത്ത മഴയും മൂലം ഈയിടെ പല അഭയാര്‍ഥി ക്യാമ്പുകളും വെള്ളത്തിലായിരുന്നു. തമ്പുകള്‍ പലതും തകര്‍ന്നു. ഭക്ഷണമോ പുതപ്പുകളോ ഇല്ലാതെ വിഷമിക്കുകയാണ് നൂറുകണക്കിനാളുകള്‍.

 

Latest News