Saturday , April   20, 2019
Saturday , April   20, 2019

സ്കൂള്‍ കാന്റീനില്‍ വിദ്യാര്‍ഥികള്‍ക്ക് വാറ്റ് ഒഴിവാക്കാന്‍ ബഹ്‌റൈന്‍

മനാമ- സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളുടെ കാന്റീനില്‍ വില്‍ക്കുന്ന ഭക്ഷണത്തിന് വിദ്യാര്‍ഥികളില്‍നിന്ന് വാറ്റ് ഈടാക്കുന്നതില്‍നിന്ന് കാറ്ററിംഗ് കമ്പനികളെ തടയുന്ന നിര്‍ദേശം  ബഹ്‌റൈന്‍ പാര്‍സമെന്റ് ഒറ്റക്കെട്ടായി അംഗീകരിച്ചു. മന്ത്രിസഭയുടെ പരിഗണക്കെത്തിയെ നിര്‍ദേശം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.
വാറ്റ് നല്‍കേണ്ടി വരുന്നതുമൂലം ഓരോ വിദ്യാര്‍ഥിക്കും ഭക്ഷണ ചെലവില്‍ പ്രതിദിനം 125 ഫില്‍സ് അധികമാകുന്നുവെന്നും 30 ദിവസമാകുമ്പോള്‍ ഇത് വലിയൊരു തുകയാകുന്നുവെന്നും അഹ്മദ് അല്‍ അന്‍സാരി എം.പി ചൂണ്ടിക്കാട്ടി. വാറ്റ് കണക്കാക്കുന്നത് എങ്ങനെന്ന് ആര്‍ക്കും അറിയാത്ത സ്ഥിതിയാണ്. ഒരേ പാനീയത്തിന് ഗ്ലാസ്സിലാണെങ്കില്‍ 200 ഫില്‍സും അലൂമിനിയം കണ്ടെയ്‌നറിലാണെങ്കില്‍ 250 ഫില്‍സുമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News