Wednesday , March   27, 2019
Wednesday , March   27, 2019

ഖേലോ ഇന്ത്യയില്‍ മന്ത്രി പുത്രന്‍ ചാമ്പ്യന്‍

ഒളിംപിക് ഷൂട്ടിംഗ് വെള്ളി മെഡലുകാരനും കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രിയുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ മകന്‍ മാനവാദിത്യ സിംഗ് ഖേലോ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-21 ട്രാപ് ഷൂട്ടിംഗില്‍ സ്വര്‍ണം നേടി. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തായിരുന്ന മാനവാദിത്യ പിന്നീട് ഉജ്വല ഫോമിലേക്കുയര്‍ന്നു. ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡലുകാരന്‍ ലക്ഷ്യ ഷോറാന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും മെഡല്‍ ലഭിച്ചില്ല.