Wednesday , March   20, 2019
Wednesday , March   20, 2019

വാചകമടി വന്‍ വിപത്താവും, കളിക്കാര്‍ ഉടന്‍ തിരിച്ചുവരില്ല

ടി.വി ടോക് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും തിരിച്ചുവരവ് എളുപ്പമാവില്ല. കളിക്കാരെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിച്ചിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാലേ ടീമില്‍ തിരിച്ചുവരാനാവൂ. എന്നാല്‍ എങ്ങനെ അന്വേഷണം നടത്തണമെന്നതിനെക്കുറിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിലെ രണ്ടംഗങ്ങള്‍ തമ്മില്‍ കടുത്ത ഭിന്നതയാണ്. 
ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയെ ഒരു തരത്തിലും അന്വേഷണച്ചുമതല ഏല്‍പിക്കരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.ഒ.എയിലെ വനിതാ അംഗം ഡയാന എഡുല്‍ജി. ജോഹ്‌രി മിടൂ ലൈംഗികാരോപണം നേരിട്ട വ്യക്തിയാണ്. 
ചട്ടമനുസരിച്ച് ബി.സി.സി.ഐയുടെ ഓംബിഡ്‌സ്മാനാണ് കളിക്കളത്തിനു പുറത്തുള്ള പെരുമാറ്റദൂഷ്യം അന്വേഷിക്കേണ്ടത്. എന്നാല്‍ ബി.സി.സി.ഐക്ക് ഇപ്പോള്‍ ഓംബുഡ്‌സ്മാനില്ല. താല്‍ക്കാലിക ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ വകുപ്പില്ലെന്ന നിലപാടിലാണ് എഡുല്‍ജി. ടീമിന്റെ സന്തുലനത്തിനു വേണ്ടി കളിക്കാരെ എളുപ്പം തിരിച്ചു കൊണ്ടുവരേണ്ടതില്ലെന്നും പകരക്കാരെ സെലക്ടര്‍മാര്‍ നിശ്ചയിച്ചു കഴിഞ്ഞുവെന്നും എഡുല്‍ജി ചൂണ്ടിക്കാട്ടി. അന്വേഷണം വൈകിയാല്‍ കളിക്കാരുടെ ലോകകപ്പ് സാധ്യത വരെ ത്രിശങ്കുവിലാവും. ഇപ്പോള്‍ എല്ലാ രൂപത്തിലുള്ള ക്രിക്കറ്റില്‍ നിന്നും ഇവരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. 
 

Latest News