Wednesday , March   20, 2019
Wednesday , March   20, 2019

ശുഭ്മാന്‍, ശങ്കര്‍ ഇന്ത്യന്‍ ടീമില്‍

സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും പകരം ശുഭ്മാന്‍ ഗില്ലിനെയും വിജയ് ശങ്കറിനെയും ഏകദിന ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പെടുത്തി. ശങ്കര്‍ ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം ചേരും. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇനിയുള്ള രണ്ടു കളികളും ജയിക്കണം. ഗില്‍ ന്യൂസിലാന്റ് പര്യടനത്തിലേ ടീമിന്റെ ഭാഗമാവൂ. ഗില്‍ ആദ്യമായാണ് ടീമിലെത്തുന്നത്. വിജയ് ശങ്കര്‍ ശ്രീലങ്കയില്‍ ടൂര്‍ണമെന്റ് കളിച്ച ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഗില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്വല ഫോമിലാണ്. ശങ്കര്‍ ഇന്ത്യ എ ടീമിനു വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചു. 
 

Latest News