Tuesday , April   23, 2019
Tuesday , April   23, 2019

സൗദിയില്‍ സൈനികര്‍ക്കുനേരെ നിറയൊഴിച്ചു; വിദേശികളടക്കം നാല് പേര്‍ പിടിയില്‍

അസീർ പ്രവിശ്യയിൽ പെട്ട വാസിത് ഗ്രാമത്തിൽ സുരക്ഷാ സേനയുടെ ചെക്ക് പോയന്റിനു നേരെ ആക്രമണം നടത്തിയവർ സഞ്ചരിച്ച കാർ 

അബഹ - അസീർ പ്രവിശ്യയിൽ പെട്ട തത്‌ലീത്തിനും യദ്മക്കും സമീപം വാസിത് ഗ്രാമത്തിൽ സുരക്ഷാ സേനയുടെ ചെക്ക് പോയന്റിനു നേരെ വെടിവെപ്പ്. സംഭവത്തിൽ മുജാഹിദീൻ സുരക്ഷാ സേനക്കു കീഴിലുള്ള സുരക്ഷാ ഭടന് പരിക്കേറ്റതായി അസീർ പ്രവിശ്യ മുജാഹിദീൻ സുരക്ഷാ സേനാ വക്താവ് സഈദ് ആലുമരീഹ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.

സുരക്ഷാ വകുപ്പുകൾ പഴുതടച്ച് നടത്തിയ തിരിച്ചലിൽ, സംഭവത്തിൽ പങ്കുള്ള രണ്ടു സൗദി പൗരന്മാരും ഒരു സിറിയക്കാരനും ഒരു ആഫ്രിക്കക്കാരനും അറസ്റ്റിലായി. സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ അക്രമികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള മറ്റേതാനും പേർക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണെന്നു സഈദ് ആലുമരീഹ് പറഞ്ഞു.  

Latest News