Tuesday , January   22, 2019
Tuesday , January   22, 2019

അമേരിക്കയില്‍ ഇണകളായി എത്തുന്നത് കുട്ടികള്‍; ഞെട്ടിക്കുന്ന കണക്ക്

വാഷിംഗ്ടണ്‍- കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, ആയിരക്കണക്കിന് പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ ഭാര്യമാരാക്കി അമേരിക്കയിലേക്ക് കൊണ്ടുവന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് യു.എസ് ഇമിഗേഷന്‍ വകുപ്പ് അംഗീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 49 കാരന്‍ 15 വയസ്സായ പെണ്‍കുട്ടിയെ കൊണ്ടുവരാന്‍ അപക്ഷേ നല്‍കിയത്  ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.
നിയമാനുസൃതം തന്നെയാണ് ഇമിഗ്രേഷന്‍ അനുമതി നല്‍കിയത്. അമേരിക്കയിലേക്ക് കൊണ്ടുവരുന്ന ഭാര്യക്ക് കുറഞ്ഞ പ്രായം എത്രയായിരിക്കണമെന്ന് ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി നിയമത്തില്‍ വ്യക്തമാക്കുന്നില്ല. വിദേശ രാജ്യത്ത് നിയമാനുസൃതം നടന്നതാണെങ്കില്‍ ആ വിവാഹത്തിന് അമേരിക്കയില്‍ നിയമ തടസ്സമില്ല. അമേരിക്കയില്‍ തന്നെയും പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള വിവാഹം അസാധാരണ സംഭവമല്ല. മിക്ക സ്റ്റേറ്റുകളിലും ചില ഉപാധികളോടെ കുട്ടികളുടെ വിവാഹം അനുവദിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ ഭാര്യമാരായി കൊണ്ടുവരുന്നതിന് 5000 അപേക്ഷകളും ഇണകളെ കൊണ്ടുവരുന്നതിന് 3000 പെണ്‍കുട്ടികളുടെ അപേക്ഷകളും ലഭിച്ചതായി 2017ല്‍ സെനറ്റ് കമ്മിറ്റിക്ക് ലഭിച്ച ഡാറ്റ വ്യക്തമാക്കുന്നു.

 

Latest News