Wednesday , March   20, 2019
Wednesday , March   20, 2019

ഇന്ത്യക്ക് 0-2 തോല്‍വി

യു.എ.ഇ 2-ഇന്ത്യ 0

ജോര്‍ദാന്‍ 2-സിറിയ 0
തായ്‌ലന്റ് 1-ബഹ്‌റൈന്‍ 0

യു.എ.ഇക്കെതിരായ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റു. ഇരു പകുതികളിലായി ഖല്‍ഫാന്‍ മുബാറക്കും അലി അഹ്മദ് മബ്ഖൂതും സ്‌കോര്‍ ചെയ്തു. 
സിറിയയെ 2-0 ന് തോല്‍പിച്ച ജോര്‍ദാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി. ഇന്ത്യയോട് 1-4 ന് തകര്‍ന്ന തായ്‌ലന്റ് പുതിയ കോച്ചിനു കീഴില്‍ ബഹ്‌റൈനെ 1-0 ന് അട്ടിമറിച്ച് ഉജ്വലമായി തിരിച്ചുവന്നു. 
ഖലീഫ ബിന്‍ സായിദ് സ്റ്റേഡിയത്തിലെ വഷളായ അന്തരീക്ഷത്തില്‍ മൂസ മുഹമ്മദ് സുലൈമാന്റെയും താരിഖ് ഖത്താബിന്റെയും ഗോളുകളിലാണ് ജോര്‍ദാന്‍ വിജയിച്ചത്. ആദ്യ കളിയില്‍ അവര്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചിരുന്നു. ഫലസ്തീനെതിരായ ഗ്രൂപ്പ് മത്സരം ശേഷിക്കെയാണ് നോക്കൗട്ട് ബെര്‍ത്തുറപ്പിച്ചത്. 
ആദ്യ മത്സരത്തില്‍ യു.എ.ഇയെ വിറപ്പിച്ച ബഹ്‌റൈനെതിരെ ചാനാതിപ് മെസ്സി ജേ സോംഗ്ക്രാസിനാണ് തായ്‌ലന്റിന് വിജയം സമ്മാനിച്ചത്. ഇന്ത്യയോട് തകര്‍ന്ന ശേഷം കോച്ച് മിലോവന്‍ റജേവച്ചിനെ തായ്‌ലന്റ് പുറത്താക്കിയിരുന്നു. കളി ഒരു മണിക്കൂര്‍ അടുത്തതോടെ തായ്‌ലന്റ് മെസ്സി എന്നറിയപ്പെടുന്ന ചാനാതിപ് മനോഹരമായ ഫസ്റ്റ് ടൈം ഷോട്ടിലൂടെ ബഹ്‌റൈന്‍ ഗോളി സെയ്ദ് ഷുബ്ബാര്‍ അലവിയെ കീഴടക്കി. 

Latest News