Sunday , June   16, 2019
Sunday , June   16, 2019

മേരികോം നമ്പര്‍ വണ്‍

ഇന്ത്യയുടെ എം.സി മേരികോം ബോക്‌സിംഗ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ടു മാസം മുമ്പ് ദല്‍ഹിയില്‍ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോം ആറാമത്തെ ലോക കിരീടം നേടിയിരുന്നു.  മൂന്നു മക്കളുടെ അമ്മയാണ് മുപ്പത്താറുകാരി. 
ലെയ്റ്റ്ഫ്‌ളൈ വിഭാഗത്തില്‍ (45-48 കിലൊ) മുപ്പത്താറുകാരിക്ക് 1700 പോയന്റായി. ലോക ചാമ്പ്യന്‍ഷിപ് ഫൈനലില്‍ മേരികോമിനോട് തോറ്റ ഉക്രൈന്റെ ഹന്ന ഒഖോടയാണ് (1100) പോയന്റ് രണ്ടാം സ്ഥാനത്ത്. 
ആദ്യമായാണ് ഒരു വനിതാ താരം ആറ് ലോക കിരീടം സ്വന്തമാക്കിയത്. അയര്‍ലന്റിന്റെ വനിതാ താരം കെയ്റ്റി ടയ്‌ലര്‍, ക്യൂബയുടെ പുരുഷ ബോക്‌സര്‍ ഫെലിക്‌സ് സാവന്‍ എന്നിവര്‍ അഞ്ച് ലോക കിരീടങ്ങള്‍ക്കുടമകളായിരുന്നു. കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസിലും പോളണ്ടിലെ സിലേസിയന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ മേരികോം ബള്‍ഗേറിയയിലെ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തി. എങ്കിലും 2020 ലെ ഒളിംപിക്‌സില്‍ മേരികോമിന് പങ്കെടുക്കാനാവുമോയെന്ന് സംശയമാണ്. ബോക്‌സിംഗിനെ തഴയാനൊരുങ്ങുകയാണ് രാജ്യാന്തര ഒളിംപിക് സമിതി. സമ്മതിച്ചാല്‍ തന്നെ 48 കിലൊ വിഭാഗത്തില്‍ ഒളിംപിക്‌സില്‍ മത്സരമില്ല.

Latest News