Sunday , June   16, 2019
Sunday , June   16, 2019

ആദ്യം ഗോളടിച്ചിട്ടും ഗോകുലം തോറ്റു

ഐ-ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളാ എഫ്.സിയുടെ പതനം തുടരുന്നു. ആദ്യം ഗോളടിച്ചിട്ടും ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് 1-3 ന് തോറ്റു. നവംബര്‍ തുടക്കത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ കീഴടക്കിയ ശേഷം ഗോകുലത്തിന്റെ വിജയമില്ലാത്ത ഏഴാം മത്സരമാണ് ഇത്. അതില്‍ അഞ്ചും തോറ്റു. വിലിസ് പ്ലാസയുടെ ഇരട്ട ഗോളാണ് ചര്‍ച്ചിലിനെ വിജയത്തിലേക്ക് നയിച്ചത്. 
പുതുതായി ടീമിലെത്തിയ മാര്‍ക്കസ് ജോസഫിലൂടെപതിനാലാം മിനിറ്റില്‍ ഗോകുലം ലീഡ് നേടി. മുപ്പത്തേഴാം മിനിറ്റില്‍ ദൗദ സീസേയും അമ്പത്തേഴാം മിനിറ്റിലും ഇഞ്ചുറി ടൈമിലും പ്ലാസയും സ്‌കോര്‍ ചെയ്തു. 
12 കളിയില്‍ 21 പോയന്റുമായി ചര്‍ച്ചില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഗോകുലം എട്ടാം സ്ഥാനത്താണ് (10 പോയന്റ്).

Latest News