Wednesday , March   20, 2019
Wednesday , March   20, 2019

പരമ്പരക്കിടെ ആരാണവര്‍ക്ക് ടോക് ഷോക്ക് അനുമതി നല്‍കിയത്?

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയുടെ മധ്യത്തില്‍ ആരാണ് ടോക് ഷോയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് അനുവാദം നല്‍കിയതെന്ന ചോദ്യം ശക്തമാവുന്നു.  ടി.വി ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യയെയും കെ.എല്‍ രാഹുലിനെയും രണ്ട് ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ബി.സി.സി.ഐ സസ്‌പെന്റ് ചെയ്‌തേക്കും.  തങ്ങള്‍ പെണ്‍സൗഹൃദം തേടി രാത്രി കറങ്ങി നടന്നുവെന്ന് ഇരുവരും സമ്മതിച്ചിരുന്നു. ഇത്തരം കളിക്കാരെ പെണ്‍വലയില്‍ കുടുക്കാന്‍ പന്തയലോബിക്ക് എളുപ്പമാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഐ.സി.സി അഴിമതി നിര്‍മാര്‍ജ സമിതി ആദ്യം കളിക്കാരെ ബോധവല്‍ക്കരിക്കുന്നത് പെണ്‍വല സൂക്ഷിക്കാനാണ്. 
ഇരുവര്‍ക്കും കഴിഞ്ഞ ദിവസം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കളിക്കാരുടെ സംസ്‌കാരത്തെക്കുറിച്ച് വ്യാപകമായ പരാതിയുയരുന്ന വിധത്തിലായിരുന്നു ടോക് ഷോയില്‍ ഹാര്‍ദിക്കിന്റെ പ്രതികരണങ്ങള്‍. ഇത് കോളിളക്കം സൃഷ്ടിച്ചതോടെ ഹാര്‍ദിക് മാപ്പ് പറഞ്ഞിരുന്നു. 
ഇരുവരെയും രണ്ട് ഏകദിനങ്ങളില്‍ സസ്‌പെന്റ് ചെയ്യണമെന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് മേധാവി വിനോദ് റായ് നിര്‍ദേശിച്ചു. സി.ഒ.എയിലെ വനിതാ അംഗം ഡയന എഡുല്‍ജിയുടെ നിലപാടിനായി കാത്തുനില്‍ക്കുകയാണ് അദ്ദേഹം. ബി.സി.സി.ഐ ഭാരവാഹികളോടും നിയമവിഭാഗത്തോടും അഭിപ്രായം തേടിയിരിക്കുകയാണ് എഡുല്‍ജി. കൂടുതല്‍ കനത്ത ശിക്ഷ വേണമെന്നാണ് ബി.സി.സി.ഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി വാദിക്കുന്നത്. 
 

Latest News