Sunday , June   16, 2019
Sunday , June   16, 2019

പ്രവാസികളുടെ ആവേശത്തിലേക്ക് രാഹുല്‍ പറന്നിറങ്ങി

ദുബായ്- പ്രവാസ ലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശത്തിലേക്ക് രാഹുല്‍ ഗാന്ധി പറന്നിറങ്ങി. വിദേശത്തെ ഇന്ത്യക്കാരുമായി സംവദിക്കുന്ന പരിപാടിയുടെ ഭാഗമായി ദുബായിലിറങ്ങിയ രാഹുലിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തെ തന്നെ ദുബായില്‍ എത്തിയിട്ടുണ്ട്. ഇരുവരുമായും രാഹുല്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.

വിവിധ ഗള്‍ഫ് നഗരങ്ങളില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരാണ് ബസുകളിലും വിമാനങ്ങളിലുമായി രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിക്ക് നല്‍കിയിരിക്കുന്നത്.

രണ്ടു ദിവസത്തെ സന്ദര്‍ശനം രാഹുലിന്റെ 2019 ലെ ആദ്യ വിദേശ സന്ദര്‍ശനമാണ്. വെള്ളിയാഴ്ച രാഹുല്‍ ലേബര്‍ ക്യാമ്പു സന്ദര്‍ശിക്കുന്നുണ്ട്. 12 ന് അബുദാബിയിലും അദ്ദേഹം എത്തും. വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയുമുണ്ട്.

11 ന് ദുബായ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്തോ-അറബ് സാംസ്കാരിക പരിപാടിയും അരങ്ങേറും. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നായി 70 കലാകാരന്മാര്‍ ഇതിനായി ദുബായില്‍ എത്തിയിട്ടുണ്ട്.

 

Latest News