Tuesday , January   22, 2019
Tuesday , January   22, 2019

കുവൈത്തില്‍ വിസിറ്റ് വിസക്ക് പുതിയ നിബന്ധനകള്‍

കുവൈത്ത് സിറ്റി- വിവിധ തരം സന്ദര്‍ശക വിസകള്‍ ഇഷ്യൂ ചെയ്യുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാതാപിതാക്കള്‍ക്കായി സന്ദര്‍ശക വിസക്ക് അപേക്ഷിക്കുന്ന സ്‌പോണ്‍സര്‍ക്ക് കുറഞ്ഞത് 500 കുവൈത്തി ദിനാര്‍ ശമ്പളം വേണമെന്നതാണ് പ്രധാന നിബന്ധന.
മാതാപിതാക്കളേയും ബന്ധുക്കളേയും കൊണ്ടുവരാനുള്ള കുടുംബ സന്ദര്‍ശക വിസയുടെ കാലാവധി 30 ദിവസമായും വിനോദ സഞ്ചാര വിസയുടെ കാലാവധി സ്‌പോണ്‍സറുടെ ജോലി, മറ്റു സാഹചര്യങ്ങള്‍, സന്ദര്‍ശന കാരണം എന്നിവയുടെ അടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെയുമായി നിജപ്പെടുത്താനും ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.
മക്കളെ കൊണ്ടുവരാനുള്ള സന്ദര്‍ശക വിസക്ക് 30 ദിവസം മാത്രമേ കാലാവധിയുണ്ടാകൂ. സന്ദര്‍ശക വിസ കാലാവധി നീട്ടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

 

 

Latest News