Tuesday , January   22, 2019
Tuesday , January   22, 2019

മാളുകളെ ബന്ധിപ്പിച്ച് ഫെറി, ദുബായില്‍ സഞ്ചാരികള്‍ക്ക് പുതിയ അനുഭവം

ദുബായ്- അത്ഭുത നഗരമായ ദുബായി വിനോദ സഞ്ചാരികളെ വീണ്ടും കൊതിപ്പിക്കുന്നു. ദുബായ് മറീനമാളും ദുബായ് മാളും ബന്ധിപ്പിച്ചുള്ള പുതിയ ഫെറി സര്‍വീസ് സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകും. ഡൗണ്‍ടൗണ്‍, ദുബായ് മറീന, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും ഇമാറിലെ താമസക്കാര്‍ക്കും പ്രയോജനകരമാണ് പുതിയ സര്‍വീസ്. ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ബുര്‍ജ് ഖലീഫയില്‍ നടന്നു. എട്ടു സ്‌റ്റേഷനുകളിലേക്ക് ആര്‍.ടി.എക്കു ഒമ്പതു ഫെറി സര്‍വീസുകളാണ് ഉള്ളത്.
ഒരു മണിക്കൂര്‍ 20 മിനിറ്റാണ് ഫെറി സമയം. പാം ഐലന്‍ഡ്, ഷെയ്ഖ് സായിദ് റോഡ്, ദുബായ് കനാല്‍ എന്നിവിടങ്ങളിലെ അംബരചുംബികള്‍ കണ്ടു യാത്ര ചെയ്യാം. ദുബായ് മറീന മാളിന് പിന്നിലുള്ള ഫെറി സ്‌റ്റേഷനിലാണ് യാത്ര അവസാനിക്കുക.
മുതിര്‍ന്നവര്‍ക്ക് 68.25 ദിര്‍ഹവും അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 52.5 ദിര്‍ഹവുമാണ് നിരക്ക്.

 

Tags

Latest News