Wednesday , March   20, 2019
Wednesday , March   20, 2019

എംബസികളെ  ഭീതിയിലാഴ്ത്തി  പാഴ്‌സലുകള്‍, ഒരാള്‍ അറസ്റ്റില്‍ 

ആസ്‌ട്രേലിയയില്‍ കോണ്‍സുലേറ്റുകളിലേയും എംബസികളിലേയും ജീവനക്കാരെ ഭീതിയിലാഴ്ത്തി അജ്ഞാത പര്‍സലുകള്‍. 38 പാര്‍സലുകളാണ് ഇവിടങ്ങളില്‍ എത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന 38കാരനെ ആസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കാന്‍ബറ, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലെ ബ്രിട്ടന്‍, അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, പാകിസ്താന്‍, ഇന്ത്യ, ഇറ്റലി, സ്‌പെയിന്‍ തുടങ്ങി 12 രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലേക്കും  എംബസികളിലേക്കുമാണ് പാര്‍സല്‍ എത്തിയിരിക്കുന്നത്.
ഇവിടെ ജോലിചെയ്യുന്നവര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പാര്‍സലുകളില്‍ എന്താണെന്നുള്ളത് പരിശോധിച്ച് വരികയാണ്. പാര്‍സലുകള്‍ക്കകത്ത് എന്താണെന്ന് കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

Latest News