Monday , June   17, 2019
Monday , June   17, 2019

 പ്ലാസ്റ്റിക് എന്ന് വിളിച്ചത് വേദനിപ്പിച്ചു-ഐശ്വര്യ റായ് 

ജീവിതത്തില്‍ ഏറ്റവും വെറുപ്പുളവാക്കിയ കമന്റ് തന്നെക്കുറിച്ചു നടന്‍ ഇമ്രാന്‍ ഹാഷ്മി പറഞ്ഞതാണെന്ന് ഐശ്വര്യ റായ്. കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഇമ്രാന്‍ ഹാഷ്മി തന്നെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ജീവിതത്തില്‍ ഏറ്റവും വെളിപ്പുളവാക്കിയ കമന്റെന്ന് ഐശ്വര്യ പറഞ്ഞു. കളേഴ്‌സ് ടിവിയിലെ ഫേമസ്ലി ഫിലിം ഫെയര്‍ സീസണ്‍ 2 വില്‍ വെച്ചാണ് ഐശ്വര്യ ഇമ്രാന്‍ ഹാഷ്മിയുടെ ആ പഴയ അഭിപ്രായം ഓര്‍ത്തെടുത്തത്. റാപിഡ് ഫയര്‍ റൗണ്ടില്‍ 'ജീവിതത്തില്‍ നിങ്ങളെ കുറിച്ച് കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കമന്റ് എന്തായിരുന്നു' എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഫെയ്ക്ക് എന്നും പ്ലാസ്റ്റിക് എന്നും കേട്ടതാണ് ഏറ്റവും മോശം കമന്റെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.
കോഫി വിത്ത് കരണ്‍ എന്ന ഷോയുടെ 4ാം സീസണില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ഐശ്വര്യയ്ക്ക് നേരെയുള്ള ഇമ്രാന്‍ ഹാഷ്മിയുടെ പരാമര്‍ശം. അന്ന് ഇമ്രാന്‍ ഐശ്വര്യയ്ക്ക് എതിരെ നടത്തിയ ഫെയ്ക്ക് ആന്‍ഡ് പ്ലാസിറ്റിക്ക് പരാമര്‍ശം വിവാദമായിരുന്നു. ഇതിനേ തുടര്‍ന്ന് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇമ്രാന്‍ രംഗത്തെത്തിയിരുന്നു. അങ്ങനെ വിളിച്ചത് ഒരു നേരമ്പോക്കിനു വേണ്ടിയാണെന്നും പരിപാടിയില്‍ രസകരമായ ഉത്തരം നല്‍കുന്നവര്‍ക്കു വേണ്ടിയുള്ള സമ്മാനം കരസ്ഥമാക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു ഇമ്രാന്റെ വിശദീകരണം.നാല് വര്‍ഷത്തിനിപ്പുറം ഐശ്വര്യ അത് മറന്നിട്ടില്ല എന്നതാണ് സത്യം.

Latest News