Tuesday , January   22, 2019
Tuesday , January   22, 2019

റെയ്‌സ് ട്രാക്ക് കാണാന്‍ കിരീടാവകാശി

ദിര്‍ഇയിയെല പൗരാണിക പൈതൃക നഗരിയില്‍ ഫോര്‍മുല ഇ പ്രി സീസണിന് തിരശ്ശീല ഉയര്‍ന്നു. ഗള്‍ഫ് മേഖലയിലെ പ്രഥമ ഫോര്‍മുല ഇ-പ്രി ചാമ്പ്യന്‍ഷിപ് ശനിയാഴ്ച അരങ്ങേറാനിരിക്കെ  ദിര്‍ഇയ യുനെസ്‌കൊ പൈതൃക നഗരം ആഘോഷ ലഹരിയിലാണ്. റെയ്‌സ് സര്‍ക്യൂട്ട് കിരീടാവകാശി മുഹമ്മദ് സല്‍മാന്‍ രാജകുമാരന്‍ പരിശോധിച്ചതോടെ മത്സരത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഫോര്‍മുല ഇ-പ്രിയുടെ അഞ്ചാമത് സീസണിനാണ് ദിര്‍ഇയയില്‍ തുടക്കമാവുന്നത്. യോഗ്യതാ മത്സരങ്ങള്‍ ഇന്ന് അരങ്ങേറി.  
റയ്‌സിംഗിനോടനുബന്ധിച്ച് സൗദി അറേബ്യ ഏറ്റവും വലിയ സാംസ്‌കാരിക, സംഗീത പരിപാടികള്‍ക്കും ആതിഥ്യമരുന്നുളുന്നുണ്ട്. സംഗീതവും സാംസ്‌കാരിക, വിനോദ പരിപാടികളുമായി ഫാന്‍ സോണ്‍ ആരാധകര്‍ക്ക് അപൂര്‍വ അനുഭവമായിരിക്കും. 
 

Latest News