Sunday , June   16, 2019
Sunday , June   16, 2019

ഉംറ തീർത്ഥാടക മദീനയിൽ നിര്യാതയായി

ജിദ്ദ - ഉംറ നിർവഹിക്കാനെത്തിയ ആലുവ ആലങ്ങാട് കോട്ടപ്പുറം മാമ്പ്ര അരീക്കോടത്ത് പരേതനായ കൊച്ചുണ്ണി മുഹമ്മദിന്റെ ഭാര്യ ഐഷകുഞ്ഞ് (74) മദീനയിൽ നിര്യാതയായി. പെരുമ്പാവൂർ ഫിർദൗസ് ഉംറ ഗ്രൂപ്പിൽ എത്തിയ ഇവരെ നാട്ടിലേക്ക് മടങ്ങേണ്ട, കഴിഞ്ഞ തിങ്കളാഴ്ച രോഗബാധിതയായി അൽ അൻസാർ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. സംഘാംഗങ്ങൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. മയ്യിത്ത് മദീനയിൽ ഖബറടക്കും. മക്കൾ: അഷ്റഫ് , ലത്തീഫ് ,നാദിർഷ, റസിയ, സീനത്ത്, ഷൈല. മരുമക്കൾ:  ഹഫ്സ ബീവി, റംല, റഫീന, മുഹമ്മദ്, അബ്ദുൽ സലാം, അബ്ദു. 

Latest News