Tuesday , April   23, 2019
Tuesday , April   23, 2019

സൗദി കെ.എം.സി.സി കെ.പി മുഹമ്മദ് കുട്ടി പ്രസിഡന്റ് ഖാദർ ചെങ്കള ജനറൽ സെക്രട്ടറി

റിയാദ്- ഏറെ കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കെ.പി മുഹമ്മദ് കുട്ടി (പ്രസിഡന്റ്), അഷ്‌റഫ് വേങ്ങാട്ട് (വർക്കിംഗ് പ്രസിഡന്റ്), കാദർ ചെങ്കള ദമാം (ജനറൽ സെക്രട്ടറി), കുഞ്ഞിമോൻ കാകിയ മക്ക (ട്രഷറർ), ഇബ്രാഹീം മുഹമ്മദ് (ചെയർമാൻ), അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി (സുരക്ഷ സ്‌കീം ചെയർമാൻ) എന്നിവരാണ് ഭാരവാഹികൾ. വിവിധ സെൻടൽ കമ്മിറ്റികളിൽ നിന്നായി 30 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. ഒരു വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. ശേഷം മെമ്പർഷിപ് അടിസ്ഥാനത്തിൽ പുതിയ കമ്മിറ്റി നിലവിൽ വരും.
പാണക്കാട് നടന്ന യോഗത്തിൽ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എംപി, കെ.പിഎ മജീദ്, ഇ.ടി മുഹമ്മദ് ബശീർ, പി.വി വഹാബ് തുടങ്ങിയവർ പങ്കെടുത്തു.
അഞ്ച് വർഷം മുമ്പ് മൂന്നു വർഷത്തെ കാലാവധിയിലായിരുന്നു കെ.പി മുഹമ്മദ് കുട്ടി പ്രസിഡന്റായും അഷ്‌റഫ് വേങ്ങാട്ട് ജനറൽ സെക്രട്ടറിയുമായ നാഷണൽ കമ്മിറ്റി നിലവിൽ വന്നിരുന്നത്. പിന്നീട് വിവിധ സെൻട്രൽ കമ്മിറ്റി രൂപീകരണത്തിന്റെ പേരിൽ നാഷണൽ കമ്മിറ്റി രൂപീകരണം വൈകിപ്പിച്ചു. നാഷണൽ കമ്മിറ്റി രൂപീകരണം അനിശ്ചിതമായി നീളുന്നതിൽ കെ.എം.സി.സി പ്രവർത്തകർക്കിടയിൽ മുറുമുറുപ്പ് പ്രകടമായിരുന്നു.
 

Latest News