Thursday , December   13, 2018
Thursday , December   13, 2018

സുരേന്ദ്രന് ജാമ്യമില്ല; എത്രകാലം ജയിലിൽ ഇടുമെന്ന് ഹൈക്കോടതി

കൊച്ചി- ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞ കേസിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ റിമാന്റ് വീണ്ടും നീട്ടി. പതിനാല് ദിവസത്തേക്കാണ് നീട്ടിയത്. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ലളിത എന്ന സ്ത്രീയെ തടഞ്ഞെന്നാണ് കേസ്. മനപൂർവം പ്രശ്‌നങ്ങളുണ്ടാക്കാനാണ് തന്നെ പോലീസ് കള്ളക്കേസിൽ കുടുക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ചായ വാങ്ങിത്തന്ന പോലീസുകാരനെ പോലും സസ്‌പെന്റ് ചെയ്തത്. ശബരിമലയിൽ ദർശനത്തിന് പോയ തന്നെ പിടിച്ചു ജയിലിൽ ഇടുകയായിരുന്നു. അതേസമയം, സുരേന്ദ്രനെതിരെ ഗൂഢാലോചന കേസ് നിലനിൽക്കുമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ സുരേന്ദ്രനെ എത്രകാലം ജയിലിൽ ഇടുമെന്ന് ചോദിച്ച ഹൈക്കോടതി സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിലുള്ളതെന്നും ആരാഞ്ഞു. ചിത്തിരവിശേഷത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അതിൽ സുരേന്ദ്രന് പങ്കുണ്ടെന്നുമാണ് സർക്കാറിന്റെ വാദം.
 

Latest News