Tuesday , February   19, 2019
Tuesday , February   19, 2019

ആഴ്‌നസല്‍-യുനൈറ്റഡ് ഡ്രോ, ചെല്‍സി തോറ്റു

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തിരിച്ചടിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-2 ന് ആഴ്‌സനലുമായി സമനിലയില്‍ പിരിഞ്ഞു. ആദ്യം ഗോള്‍ വഴങ്ങിയെങ്കിലും ലിവര്‍പൂള്‍ 3-1 ന് ബേണ്‍ലി എഫ്.സിയെ തകര്‍ത്തു. ചെല്‍സിയ 2-1 ന് വുള്‍വര്‍ഹാംപ്റ്റന്‍ വാന്‍ഡറേഴ്‌സ് ഞെട്ടിച്ചു. 
ഇരുപത്താറാം മിനിറ്റില്‍ ശുഖ്ദറാന്‍ മുസ്തഫിയിലൂടെ ആഴ്‌സലനാണ് ലീഡ് നേടിയത്. നാലു മിനിറ്റിനകം ആന്റണി മാര്‍ഷ്യാല്‍ ഗോള്‍ മടക്കി. അറുപത്തെട്ടാം മിനിറ്റില്‍ മാര്‍ക്കസ് റോഹോയുടെ സെല്‍ഫ് ഗോള്‍ ആഴ്‌സനലിനെ ലീഡ് തിരിച്ചുപിടിക്കാന്‍ സഹായിച്ചു. എന്നാല്‍ ഒരു മിനിറ്റിനകം ജെസി ലിന്‍ഗാഡ് സമനില ഗോള്‍ നേടി. 
 

Latest News