Sunday , May   26, 2019
Sunday , May   26, 2019

മെസ്സിയെക്കാള്‍ മെച്ചം മറഡോണ - പെലെ

ബദ്ധവൈരി ഡിയേഗൊ മറഡോണയെ പുകഴ്ത്തിയും സ്വന്തം നാട്ടുകാരനായ നെയ്മാറിനെ വിമര്‍ശിച്ചും ഫുട്‌ബോള്‍ ഇതിഹാസം പെലെ. നെയ്മാര്‍ നല്ല കളിക്കാരനാണ്. ദൈവം അയാള്‍ക്ക് നല്ല പ്രതിഭ നല്‍കിയിട്ടുണ്ട്. കീലിയന്‍ എംബാപ്പെയെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. എന്നാല്‍ എംബാപ്പെയെക്കാള്‍ മികച്ച കളിക്കാരനാണ് നെയ്മാര്‍. എന്നാല്‍ ഫുട്‌ബോളിന് പുറത്ത് അയാള്‍ ചെയ്യുന്ന കാര്യങ്ങളാണ് കുഴപ്പത്തില്‍ ചാടിക്കുന്നത്. ഞാന്‍ ഇത് പലതവണ അയാളോട് പറഞ്ഞിട്ടുണ്ട്. 
മറഡോണയുമായുള്ള ആശയക്കുഴപ്പങ്ങള്‍ മാറിയെന്ന് പെലെ വെളിപ്പെടുത്തി. ഇപ്പോള്‍ സ്വരച്ചേര്‍ച്ചയിലാണ്. മറഡോണയാണ് കളിക്കളത്തില്‍ മെസ്സിയെക്കാള്‍ മെച്ചം. മറഡോണ മാത്രമല്ല യോഹാന്‍ ക്രയ്ഫും ബെക്കന്‍ബവറുമൊക്കെ മെച്ചമാണ് -പെലെ വിലയിരുത്തി.