Thursday , December   13, 2018
Thursday , December   13, 2018

ഇരുപതോവറില്‍ ഇന്ത്യയുടെ കഥ കഴിഞ്ഞു

ഓസ്‌ട്രേലിയക്കെതിരെ വന്‍ പ്രതീക്ഷയോടെ തുടങ്ങിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് നിറംകെട്ട തുടക്കം. ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് അഡ്‌ലയ്ഡ് ഓവലില്‍ ഇരുപതോവറാവുമ്പോഴേക്കും നാലു വിക്കറ്റ് നഷ്ടപ്പെട്ടു. അവസാന ബാറ്റിംഗ് ജോഡിയാണ് ക്രീസില്‍. ഇനി വിക്കറ്റ്കീപ്പറും ബൗളര്‍ാരുമാണ് ബാറ്റ് ചെയ്യാനുള്ളത്. ലഞ്ചിന് മുമ്പെ നാലിന് 42 ലേക്ക് ടീം തകര്‍ന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേതുള്‍പ്പെടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. നാല്‍പത് ഡിഗ്രിയോളമെത്തുന്ന കൊടും ചൂടിലാണ് മത്സരം അരങ്ങേറുന്നത്. ഇന്നിംഗ്‌സ് നീണ്ടാല്‍ ബൗളര്‍മാര്‍ തളര്‍ന്നവശരാവും. ഇന്ത്യന്‍ നിരയില്‍ നാല് ബൗളര്‍മാരേയുള്ളൂ. 
മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും ജോഷ് ഹെയ്‌സല്‍വുഡും തുടക്കം മുതല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ എറിഞ്ഞ് പതം വരുത്തി. കെ.എല്‍ രാഹുലിനെ (2) ഹെയ്‌സല്‍വുഡിന്റെ ബൗളിംഗില്‍ സ്ലിപ്പില്‍ ആരണ്‍ ഫിഞ്ച് പിടിച്ചു. മുരളി വിജയ്‌യെ (11) സ്റ്റാര്‍ക്ക് വിക്കറ്റിനു പിന്നില്‍ ക്യാപ്റ്റന് ടിം പയ്‌നിന്റെ കൈയിലെത്തിച്ചു. വന്‍ കരഘോഷത്തിന്റെ അകമ്പടിയില്‍ ക്രീസിലെത്തിയ കോഹ്‌ലി 16 പന്തേ അതിജീവിച്ചുള്ളൂ. മൂന്നു റണ്‍സിലെത്തിയ നായകന്‍ ഗള്ളിയില്‍ ഉസ്മാന്‍ ഖ്വാജയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്. ഇന്ത്യ മൂന്നിന് 25. രഹാനെയും പുറത്തായതോടെ ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മയുമാണ് ക്രീസില്‍. ഹനുമ വിഹാരിയെ ഒഴിവാക്കിയാണ് രോഹിത് ശര്‍മയെ പ്ലേയിംഗ് ഇലവനിലുള്‍പെടുത്തിയത്. 
ത്.
 

Latest News