Thursday , December   13, 2018
Thursday , December   13, 2018

കളി ഇന്ത്യയിലോ ഓസ്‌ട്രേലിയയിലോ?

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ നാലു മത്സര ടെസ്റ്റ് പരമ്പര വീക്ഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒഴുകുന്നു. സ്വാമി ആര്‍മി എന്നു പേരിട്ട ഇന്ത്യന്‍ ആരാധകക്കൂട്ടമാണ് കാണികളെ ഗ്രൗണ്ടിലെത്തിക്കാന്‍ മുന്‍കൈയെടുക്കുന്നത്. ട്വന്റി20 പരമ്പരയില്‍ മൂന്ന് ഗ്രൗണ്ടുകളിലും ഓസ്‌ട്രേലിയക്കാരെ കടത്തിവെട്ടുന്നതായിരുന്നു ഇന്ത്യന്‍ ആരാധകരുടെ ആവേശം. മുംബൈയാണോ ഇതെന്ന് ഒരു ടി.വി കമന്റേറ്റര്‍ തന്നെ ചോദിച്ചു. 
ഇന്ത്യന്‍ ടീമിന് സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്ന അനുഭവം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് കാര്‍ത്തിക് അയ്യലസോമയാജുല പറഞ്ഞു. കാര്‍ത്തികും സുഹൃത്തുക്കളുമാണ് 2003 ല്‍ സ്വാമി ആര്‍മിക്ക് രൂപം കൊടുത്തത്. അന്ന് കൗമാരം കടന്നിട്ടുണ്ടായിരുന്നില്ല കാര്‍ത്തിക്. ഇന്ന് അറുപതിനായിരത്തിലേറെ അംഗങ്ങളുള്ള വന്‍ സേനയാണ് സ്വാമി ആര്‍മി. ലോകത്തെവിടെയും ഇന്ത്യന്‍ ടീമിനെ പിന്തുടരുകയാണ് അവരുടെ ലക്ഷ്യം. ഒപ്പം ഗ്രൗണ്ടുകളില്‍ ആഘോഷാന്തരീക്ഷം സൃഷ്ടിക്കുകയും. എവിടെയെങ്കിലും ഒരു വാദ്യം മുഴങ്ങിയാല്‍, എവിടെ നിന്നെങ്കിലും ആര്‍പ്പുവിളി ഉയര്‍ന്നാല്‍ മുഴുവന്‍ ആരാധകരും കൂടെച്ചേരും. 
ഇന്ത്യയില്‍ കളിക്കുന്നതു പോലെ തോന്നിയെന്നാണ് ട്വന്റി20 പരമ്പരക്കിടെ ശിഖര്‍ ധവാനും ക്രുനാല്‍ പാണ്ഡ്യയും പ്രതികരിച്ചത്. 
 
 

Latest News