Thursday , December   13, 2018
Thursday , December   13, 2018

വജ്രത്തിളക്കത്തില്‍ മിന്നുന്ന എമിറേറ്റ്‌സ് വിമാനം; വൈറലായ ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്

ദുബായ്- യാത്രക്കാരെ ആശ്ചര്യപ്പെടുത്തുന്നതില്‍ ദുബായിയുടെ സ്വന്തം വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എന്നും മുന്നിലാണ്. നാടന്‍ നൃത്തം ചെയ്തും ദിപാവലി ആഘോഷിച്ചും അമ്പരിപ്പിച്ച എമിറ്റേറ്റ്‌സ് ഇപ്പോള്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. വജ്രശോഭയില്‍ വെട്ടിത്തിളങ്ങുന്ന ഒരു വിമാനത്തിന്റെ ചിത്രമാണ് എമിറേറ്റ്‌സ് 'ബ്ലിംഗ്'-777 എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാലറ്റം മുതല്‍ മൂക്കിന്‍ തുമ്പ് വരെ വെട്ടിത്തിളങ്ങുന്ന രത്‌നങ്ങളില്‍ പൊതിഞ്ഞ വലിയൊരു വിമാനം! മണിക്കൂറുകള്‍ക്കുള്ളില്‍ നാലു ലക്ഷത്തോളം പേരാണ് ലൈക്കടിച്ചത്.

വിമാനം യഥാര്‍ത്ഥമാണെങ്കിലും ഇതൊരു ചിത്രം മാത്രമാണ്. പ്രശസ്ത ക്രിസറ്റല്‍ ആര്‍ടിസ്റ്റ് സാറ ഷക്കീലിന്റെ ഒരു കലാസൃഷ്ടിയാണിത്. ഇവര്‍ ഇത് ചൊവ്വാഴ്ച സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതു കണ്ണിലുടക്കിയ എമിറേറ്റ്‌സ് അവരുടെ അനുവാദത്തോടെ എടുത്ത് സ്വന്തം പോസ്റ്റ് ചെയ്തതാണ്. ചിത്രങ്ങളില്‍ തന്റെ സര്‍ഗാത്മക കൈപ്പണികള്‍ ചെയ്താണ് സാറ ഇത്തരം കലാസൃഷ്ടികളൊരുക്കുന്നത്. ഏതു ചിത്രത്തേയും ഇവര്‍ വജ്രത്തില്‍ പൊതിഞ്ഞെടുക്കും.
 

Latest News