Thursday , December   13, 2018
Thursday , December   13, 2018

തോല്‍വി സമ്മതിക്കാതെ ബംഗളൂരു

ഐ.എസ്.എല്‍ ഫുട്‌ബോളില്‍ ഈ സീസണിലെ ആദ്യ പരാജയത്തില്‍ നിന്ന് ബംഗളൂരു എഫ്.സി കഷ്ടിച്ച് രക്ഷപ്പെട്ടു. ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ചെഞ്ചൊ ഗയ്ല്‍ഷന്‍ നേടിയ ഗോളില്‍ അവര്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡുമായി 1-1 സമനില നേടി. കഴിഞ്ഞ എട്ട് കളികളില്‍ ഏഴും ജയിക്കുകയും ഒന്ന് സമനിലയാക്കുകയും ചെയ്ത ബംഗളൂരൂ സീസണിലെ ആദ്യ തോല്‍വിയുടെ പടിവാതിലിലായിരുന്നു. ഒമ്പത് കളികളില്‍ 23 പോയന്റുള്ള ബംഗളൂരുവിന് നാല് പോയന്റ് പിന്നിലാണ് നോര്‍ത്ഈസ്റ്റ്. 10 കളികളില്‍ അവര്‍ക്ക് 19 പോയന്റായി. 
അറുപത്തിനാലാം മിനിറ്റില്‍ ഫെഡറിക്കൊ ഗലേഗോയാണ് നോര്‍ത്ഈസ്റ്റിന്റെ ഗോളടിച്ചത്. ബര്‍തലോമിയൊ ഒഗ്‌ബേചെയാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗലേഗൊ സമര്‍ഥമായി ആല്‍ബര്‍ട് സെറാനെ വെട്ടിച്ച ശേഷം പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗുര്‍പ്രീത് സിംഗ് സന്ധു പന്ത് തൊട്ടെങ്കിലും തടുക്കാനായില്ല. അവസരങ്ങളൊന്നും പിറക്കാത്ത ആദ്യ പകുതി വിരസമായിരുന്നു. 

Latest News