Sunday , May   26, 2019
Sunday , May   26, 2019

ഒപെക്കിൽ നിന്ന്  ഖത്തർ പിൻവാങ്ങുന്നു

റിയാദ് - പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ (ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ്) നിന്ന് അടുത്ത വർഷാദ്യം മുതൽ പിൻവാങ്ങുമെന്ന് ഖത്തർ അറിയിച്ചു. അടുത്ത മാസാദ്യം മുതൽ സംഘടനയുടെ അംഗത്വം ഉപേക്ഷിക്കുമെന്ന് ഖത്തർ ഊർജ മന്ത്രി സഅദ് അൽകഅബി പറഞ്ഞു. വാതക വ്യവസായ മേഖലയിൽ ശ്രദ്ധയൂന്നുന്നൽ അടക്കമുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഒപെക്കിലെ ഏറ്റവും ചെറിയ പെട്രോൾ ഉൽപാദക രാജ്യമാണ് ഖത്തർ. എന്നാൽ ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതിക്കാരും ഖത്തറാണ്. 
ജനുവരി മുതൽ ഒപെക് അംഗത്വത്തിൽ നിന്ന് പിൻവാങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ഇതേ കുറിച്ച് ഒപെക് അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും സഅദ് അൽകഅബി പറഞ്ഞു. ഈയാഴ്ച വിയന്നയിൽ ചേരുന്ന ഒപെക് യോഗത്തിൽ ഖത്തർ പങ്കെടുക്കും.