Thursday , December   13, 2018
Thursday , December   13, 2018

സ്മൃതിനാശങ്ങളുടെ സർഗമാപിനി

അയ്മനം ജോൺ    

യൗവനാരംഭത്തിൽത്തന്നെ 'ക്രിസ്മസ്മരത്തിന്റെ വേര്' എന്ന ഉജ്വല കഥയുമായി കടന്നുവന്ന് മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിത അയ്മനം ജോൺ തന്റെ എഴുത്ത് ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. 

ഈ ഭൂമി, മനുഷ്യരുടെ മാത്രം ആവാസ കേന്ദ്രമാണെന്നും ഇതര ജീവജാലങ്ങളെയും പ്രകൃതിയേയും നമ്മുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യാമെന്നുമുള്ള ധിക്കാരപരമായ അറിവിന്റെ അഹങ്കാരത്തെ ചോദ്യം ചെയ്തു കൊണ്ടാണ് അയ്മനം ജോൺ എന്ന കഥാകാരൻ നമ്മുടെ കഥാസാഹിത്യത്തിൽ നിലകൊള്ളുന്നത്. എന്നാൽ സൂക്ഷ്മ വായനയിൽ അതുമാത്രമല്ല അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത എന്ന് നമുക്ക് ബോധ്യമാവുകയും ചെയ്യും. അതിനാൽ പരിസ്ഥിതി കഥകളുടെ കഥാകാരൻ എന്ന് മാത്രമായി ബ്രാന്റ് ചെയ്ത് അദ്ദേഹത്തെ പരിമിതപ്പെടുത്താനും സാധ്യമല്ല.
മതേതരത്വം വലിയ വെല്ലുവിളികളെ നേരിടുന്ന ഇന്ന് അതിനെ ചെറുക്കാൻ നാം എന്തിനുമേതിനും കുറ്റപ്പെടുത്തുന്ന പുതുതലമുറയിൽനിന്നു തന്നെ ആളുകൾ മുന്നോട്ടു വരുന്നുണ്ട് എന്ന് ജോൺ നമ്മെ പഠിപ്പിക്കുന്നുണ്ട് തന്റെ ഏറ്റവും പുതിയ കഥയായ 'മുക്തി ബാഹിനി'യിലൂടെ. പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്തതിനാൽ പീലിച്ചേട്ടൻ പറയുന്നതിൽ സത്യത്തിന്റെ തിളക്കമുണ്ടെന്ന് പറയുന്ന കഥാകാരൻ (മഴക്കാല നിലാവ്) വിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ നിലവാരത്തകർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ നിന്നയക്കുന്ന കത്ത് പാമ്പാടിയിൽ എത്താൻ ഇന്നത്തെ പോലെ രണ്ടു ദിവസം വേണ്ട, പിറ്റേന്ന് തന്നെ എത്തും(ശ്രേഷ്ഠ ഭാഷ-ഒരു സന്ദേശകഥ) എന്നു പറയുമ്പോൾ ഇന്നു കാണുന്ന പുരോഗതി എന്നത് എന്താണ് എന്ന സംശയം ഉയർത്തുകയാണ്, അദ്ദേഹം. വർത്തമാനകാലത്ത് സഹജീവികളിലെ സ്‌നേഹമില്ലായ്മയെ തുറന്നു കാണിക്കാൻ പ്രാകൃത കാലത്തിലേക്ക് പോകാൻ നമ്മേ പരിഹസിക്കുന്നുണ്ട്, ജോൺ ഒരു കഥയിൽ (നിയാൻഡർത്താൽ താഴ്‌വരയിൽ) തോട്ടങ്ങളെല്ലാം വിറ്റശേഷം കാർഷിക സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെ കുറിച്ച് തീസിസ് എഴുതുന്നുണ്ട് അദ്ദേഹത്തിന്റെ മറ്റൊരു കഥാപാത്രം (അടിയന്തരാവസ്ഥയിലെ ആന).
ചരിത്രസത്യങ്ങൾ തിരസ്‌കരിക്കപ്പെടുകയും കള്ളക്കഥകൾ വിലമതിക്കപ്പെടുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥ ചർച്ചചെയ്യപ്പെടുന്നു വേറൊരു (അതിശയപ്പള്ളിയുടെ ഐതിഹ്യകഥയും അതിനൊരു അനുബന്ധകഥയും). കഥകളിലെന്നപോലെ നിലപാടുകളിലും വ്യത്യസ്തനായ അയ്മനം ജോൺ സംസാരിക്കുന്നു.

1972-ലെ മാതൃഭൂമി വിഷുപ്പതിപ്പിന്റെ സാഹിത്യ മത്സരത്തിൽ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥ ഒന്നാം സമ്മാനം നേടിയതോടെയാണ് മലയാള കഥാസാഹിത്യത്തിൽ താങ്കൾ അറിയപ്പെട്ടു തുടങ്ങുന്നത്. ആ കഥയെഴുത്തിലേക്കും മാത്രൃഭൂമിയുടെ സമ്മാനത്തിലേക്കും എത്തിപ്പെട്ടത് എങ്ങനെയാണ്?
മലയാള കഥാസാഹിത്യത്തിലെ ആധുനികതയുടെ പ്രഭവകാലത്താണ് ആ കഥ എഴുതുന്നത്. തീർത്തും സ്വകീയവും വ്യത്യസ്തവുമായ ആവിഷ്‌കാരങ്ങൾക്ക് വലിയ തുറസ്സ് നൽകിയിരുന്ന സാഹിത്യ പ്രസ്ഥാനമായിരുന്നു ആ ധുനികത. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വന്തമായ ഒരു പരീക്ഷണമായി പ്രത്യേകിച്ചു പ്രമേയമൊന്നുമില്ലാതെയാണ് ആ കഥയെഴുതുന്നത്. എങ്കിലും എന്റെ കൗമാര മനസ്സിലെ വിഹ്വലതകൾക്ക് സ്വതന്ത്രമായ ആവിഷ്‌കാരം നൽ കാനും അതിൽ ശ്രമിക്കുകയുണ്ടായി. തൊട്ടു മുൻവർഷങ്ങളിൽ സമ്മാനിതമായ എൻ.എസ്.മാധവന്റെ ശിശുവും എൻ. പ്രഭാകരന്റെ ഒറ്റയാന്റെ പാപ്പാനും ഏതാണ്ട് അതേ തരം സ്വാതന്ത്ര്യത്തോടെ എഴുതപ്പെട്ട കഥകളായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ആ കഥകൾ നൽകിയ ധൈര്യമാണ് അത്തരം ഒരു കഥയെഴുതാനും മാതൃഭൂമി സാഹിത്യ മത്സരത്തിന് അയക്കാനും പ്രേരണ. എന്നാൽ, കഥ ഒന്നാം സമ്മാനം നേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു പക്ഷെ, പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തേക്കും എന്ന നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു താനും.

തീർച്ചയായും അതായിരിക്കില്ലല്ലോ താങ്കളുടെ ആദ്യ കഥ? അതിന് മു മ്പേ താങ്കൾ കഥകൾ എഴുതുന്നുണ്ടാവില്ലേ? താങ്കളിലെ കഥാകാരനെ തിരിച്ചറിഞ്ഞ പശ്ചാത്തലമെന്താണ്?
യഥാർഥ ജീവിതത്തേക്കാൾ ഭാവനാ ജീവിതത്തോടുള്ള ആഭിമുഖ്യവും അതോട് ചേർന്ന് നിൽക്കുന്ന ഏകാകിതയും ബാല്യം മുതൽ എന്റെ കൂടപ്പിറപ്പുകളാണ്. കഥയെഴുത്തിന്റെ അടിസ്ഥാനപ്രേരണയും അതു തന്നെ. കൗമാര ത്തിൽ എം.ടിയുടെ കഥകളോട് വല്ലാത്തൊരു ആത്മൈക്യം തോന്നിയിരുന്നു. എഴുത്തിലേക്ക് കടക്കാൻ പ്രചോദിപ്പിച്ചതും കഥയെഴുത്തിന്റെ തുടക്കത്തിൽ മാതൃകയായി സ്വീകരിച്ചതും അദ്ദേഹത്തിന്റെ കഥകളാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കഥകളെഴുതിത്തുടങ്ങുന്നത്. മാതൃഭൂമിയുടെ സമ്മാനിതമായ കഥയ്ക്ക് മുമ്പ് കോളജ് മാഗസിനിലും കോട്ടയത്തെ ചില വാരികകളിലും ചുരുക്കം ചില കഥകൾ പ്രസിദ്ധീകരിച്ചിരുന്നു.

കഥകൾ എഴുതിത്തുടങ്ങുന്നതിന് മുമ്പ് അതിന് പ്രചോദനമായ നല്ലൊ രു വായന സ്വാഭാവികമായും ഉണ്ടായിരിക്കുമല്ലോ. അതിനെ കുറിച്ച്?
സ്‌കൂൾ-കോളജ് വിദ്യാഭ്യാസ കാലത്തെ സായാഹ്നങ്ങൾ മിക്കവാറും ചെലവഴിച്ചിരുന്നത് നാട്ടിലെ വായനശാലയിലായിരുന്നു. അവിടുത്തെ ആനുകാലികങ്ങളും പുസ്തകങ്ങളുമാണ് സമകാലികരും പൂർവികരുമായ എഴുത്തുകാരെ വായിക്കാൻ അവസരം നൽകുന്നത്. വായനശാല കേന്ദ്രീകരിച്ച് രൂപപ്പെട്ടിരുന്ന ഒത്തുചേരലുകൾ വായിക്കാനും എഴുതാനും വലിയ പ്രോ ത്സാഹനമായി. സി എം എസ് കോളജിലെ പഠനകാലത്ത് നല്ല വായനക്കാരായ രണ്ടുമൂന്നു സുഹൃത്തുക്കളുണ്ടായതും ഏറെ ഗണം ചെയ്തു. കൂടാതെ അവിടുത്തെ കോളിൻസ് ലൈബ്രറിയിലെ വിദേശ ക്ലാസിക് കൃതികളുടെ വൻ ശേഖരം കുറേയൊക്കെ വായിച്ചതും എഴുതാൻ പ്രേരണയായി. ആരംഭകാല വായനയ്ക്ക് വഴിയൊരുക്കിയ ഇപ്പറഞ്ഞ കൂട്ടുകാരോടും ആ രണ്ട് വായനശാലകളോടും എനിക്ക് വലിയ കടപ്പാടുണ്ട്. പഠിച്ച വിദ്യാലയങ്ങളോടുള്ളതിൽ കൂടുതൽ സ്‌നേഹം തോന്നിയിട്ടുള്ളത് ഈ വായനശാലകളോടാണ്. 

അയ്മനം എന്ന കേരളീയ ഗ്രാമം താങ്കളിലെ കഥാകാരനെ എങ്ങനെയൊക്കെ പ്രചോദിപ്പിച്ചിട്ടുണ്ട്?
ഒത്തിരി പുഴകളും നീർച്ചാലുകളും നെൽവയലുകളും തെങ്ങിൻ തോ പ്പുകളും വാഴത്തോട്ടങ്ങളുമുള്ള അപ്പർ കുട്ടനാടൻ പ്രകൃതിയാണ് അയ്മന ത്തിന്റേത്. അതിന്റെ സവിശേഷ ഭംഗിയും പ്രത്യേകിച്ച് നാട്ടിലെ പുഴകളിൽ നിന്ന് ലഭിച്ചിട്ടുള്ള ഹൃദ്യമായ അനുഭവങ്ങളും ഭാവനാ ജീവിതത്തെയും അ തുവഴി എഴുത്തിനെയും ഉത്തേജിപ്പിച്ചിട്ടുണ്ട് എന്നത് നേര്. പക്ഷെ, അയ്മന ത്തെ ജീവിതമല്ല, മലകളും കാടുകളുമൊക്കെയുള്ള ഭൂപ്രദേശങ്ങളിലെ ജീവിതമാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതും ആഹ്ലാദകരമായതും എന്നാണ് ഇ പ്പോൾ തോന്നുന്നത്. എപ്പോഴും അടുത്തുള്ളവയേക്കാൾ അകലെയുള്ളവയു ടെ പ്രലോഭനം സ്വന്തം ഭാവനാജീവിതത്തിന്റെ പ്രത്യേകത ആയതു കൊണ്ടാകാം അത്. ജൻമഗ്രാമം എന്ന സ്‌നേഹം അയ്മനത്തോട് ഉണ്ടെന്നല്ലാതെ എ ന്നെ എഴുത്തിൽ ഏറെ പ്രചോദിപ്പിച്ച ഒരിടമായി അതിനെ കാണുന്നില്ല. പ ക്ഷെ, കഥകൾക്ക് സ്ഥലബന്ധിയായ പ്രമേയങ്ങൾ അടുത്ത കാലത്ത് സ്വീകരിക്കേണ്ടി വന്നപ്പോൾ ഏറെ പരിചിതമായ സ്ഥലം എന്ന നിലയിൽ അയ്മ നം, കഥകളിലേക്ക് കൂടുതലായി കടന്നു വരുന്നുണ്ട് എന്നു മാത്രം. 

'72-ൽ ആദ്യകഥ പുറത്തു വന്ന കണക്ക് വച്ചു നോക്കിയാൽ നാലര പതിറ്റാണ്ടിലേറെയായി താങ്കൾ കഥകളെഴുതുന്നു. എന്നിട്ടും പുറത്തു വന്നത് 75-ൽ താഴെ കഥകൾ മാത്രവും. എന്താണ് ഈ കുറവിന് കാരണം?
ഇടർച്ചയില്ലാത്ത തുടർച്ചയിൽ എഴുതുക എന്നത് മാനസികമായി വലി യ അധ്വാനമുള്ള ഒന്നായിട്ടാണ് തോന്നിയിട്ടുള്ളത്. എന്നാൽ എന്റെ വ്യക്തി ത്വം ഒരു ശ്രമശാലിയുടേതല്ല, അലസമനഃസ്ഥിതിയുള്ള ഒരു സ്വപ്ന ജീവിയുടേതാണ്. എങ്കിലും വായനയോടുള്ള ഭ്രമം കൊണ്ട് കഥയെഴുത്ത് ഒരു തുടർ യത്‌നമാക്കാൻ ആരംഭകാലത്ത് ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ, പ്രതീക്ഷിച്ച ഒ രു സ്വീകാര്യതയും ആസ്വാദ്യതയും എന്റെ കഥയ്ക്കില്ലെന്നു തോന്നിയപ്പോ ൾ എഴുത്തിനോട് ഉദാസീനമായ ഒരു സമീപനം രൂപപ്പെട്ടു. ജോലിയുമായി ബന്ധപ്പെട്ട യാത്രകളിലും അതുവഴിയുള്ള മാനസിക ഉല്ലാസങ്ങളിലും കൂടുതൽ അഭിരമിക്കാൻ തുടങ്ങിയതോടെ നീണ്ടകാലം എഴുത്തിൽനിന്ന് അക ന്നു നിൽക്കുവാനുമിടയായി. അങ്ങനെയാണ് എന്റെ എഴുത്തുശീലം ചുരുങ്ങി യ സന്ദർഭങ്ങളിലേക്ക് പരിമിതപ്പെട്ട് പോയത്.

വലിയ ജീവിതാനുഭവങ്ങളുടെ അഭാവമാണോ നോവൽ പോലെ വലിയ ക്യാൻവാസിൽ ഒരു കഥ പറയാൻ താങ്കൾ ശ്രമിക്കാത്തതിന് കാരണം? 
സാഹിത്യത്തിൽ പ്രതിപാദിക്കപ്പെടുന്ന ജീവിതാനുഭവങ്ങൾക്ക് വലിപ്പച്ചെറുപ്പം കൽപ്പിക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ തന്നെ എന്താണ് അതിന്റെ മാ നദണ്ഡം? അതറിയാതെ എന്റെ ജീവിതാനുഭവങ്ങളെ ചെറുതെന്നോ വലുതെന്നോ എങ്ങനെ വിശേഷിപ്പിക്കും? എന്റെ അഭിപ്രായത്തിൽ അനുഭവങ്ങളു ടെ വലിപ്പച്ചെറുപ്പമോ വ്യത്യസ്തതയോ പോലുമല്ല, മറിച്ച് സാർവലൗകികതയാണ് ഏതു സാഹിത്യ കൃതിയേയും കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. ജീവിതാനുഭവങ്ങളുടെ പോരായ്മകളെ ആവിഷ്‌കാരത്തിന്റെ അനന്യത കൊ ണ്ട് മറികടക്കാനും കഴിയും. എന്റെ കാര്യത്തിൽ എഴുതിത്തീർക്കാൻ ദിവസങ്ങളോ മാസങ്ങളോ വേണ്ടതായ രചനകളിൽ ഏർപ്പെടാനുള്ള വൈമനസ്യം തന്നെയാണ് പ്രധാന വിഘ്‌നം. അതല്ലാതെ ഏതെങ്കിലും നിലപാടിന്റെയോ തത്ത്വദീക്ഷയുടെയോ ഭാഗമായിട്ടേ അല്ല ഇന്നോളം നോവലൊന്നും എഴുതാതിരുന്നത്.

താങ്കൾ എന്തിനെഴുതുന്നു? (ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം എന്ന കഥാസമാഹാരത്തിന്റെ ആമുഖത്തിൽ താങ്കൾ അതിനെ കുറിച്ച് ഇങ്ങ നെ പറയുകയുണ്ടായി-വംശനാശങ്ങളെ തുടർന്നുണ്ടായ ഓർമ നാശങ്ങളെയെങ്കിലും ചെറുക്കാൻ എന്ന്) ഇതൊന്ന് വിശദീകരിക്കാമോ?
സാമ്പ്രദായിക ചരിത്രത്തിന് ബദലായി വൈയക്തികമായ അനുഭവാവിഷ്‌കാരങ്ങളിലൂടെ നമ്മൾ ജീവിക്കുന്ന കാലത്തിന്റെ കൂടുതൽ ജീവിത സ്പർ ശിയായ ചരിത്രമെഴുത്താണ് സാഹിത്യ രചനകളിലൂടെ സാധിക്കുന്നത്. വ്യക്തിപരമായി അത് സ്വന്തം ഓർമകളുടെയും സൂക്ഷ്മാനുഭവങ്ങളുടെയും രേഖപ്പെടുത്തൽ കൂടിയാണ്. ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥ എന്റെ കൗമാരകാല മനസ്സിനെ വീണ്ടെടുക്കാൻ കഴിയുന്ന ഒരു ഉപാധിയായിട്ടാണ് ഇന്ന് എന്നിൽ പ്രവർത്തിക്കുന്നത്. ആ കഥ എഴുതപ്പെടാതെ പോയിരുന്നെങ്കിൽ എന്റെ കൗമാര മനസ്സിന്റെ സൂക്ഷ്മഭാവങ്ങളും അന്നനുഭവിച്ച വൈകാരിക സമസ്യകളും എന്നിൽ നിന്നും ഇതിനകം നഷ്ടപ്പെട്ട് പോയേനെ. അങ്ങനെയൊരു എഴുതിവയ്ക്കലിനെ എഴുത്തിന്റെ ഒരേയൊരു ലക്ഷ്യം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഏറ്റവും ശക്തമായ അന്തർചോദന അതു തന്നെയാണ്. ഈ അർഥത്തിലാണ് എഴുത്തിനെ മറവിക്കെതിരെയുള്ള പ്രതിരോധമെന്ന് ഞാൻ വിശേഷിപ്പിച്ചിട്ടുള്ളത്. മനുഷ്യൻ എന്ന് വിളിക്കപ്പെടാനുള്ള യോഗ്യത തേടലാണ് എഴുത്തിന്റെ ഉൾപ്രേരണ എന്നും തോന്നാറുണ്ട്. 

കാട്, ആറ്, കായലുകൾ, നീരൊഴുക്ക്, നെൽവയലുകൾ, വൃക്ഷലതാദികൾ തുടങ്ങി പ്രകൃതിയോട് വല്ലാത്ത അടുപ്പം പുലർത്തുന്ന മനസ്സാണ് താങ്കളുടേത്. താങ്കളെ കറകളഞ്ഞ പ്രകൃതി സ്‌നേഹിയാക്കിയ ഘടകമെന്താണ്? 
എന്നെ ജനിപ്പിച്ച ഭൂമിയോടും പ്രകൃതിയോടുമുള്ള അടുപ്പവും സ്‌നേഹവും ബാല്യം മുതലെ എന്റെ ഉള്ളിലുള്ളതാണ്. മാതൃസ്‌നേഹം പോലുള്ള ഒ രു വികാരമാണത്. ഒരുപക്ഷെ, ഒറ്റപ്പെടലിന്റെ അനുഭവങ്ങളിലൂടെ കൂടുതൽ കടന്നു പോകുന്നതും ഏകാകിതയെ ഇഷ്ടപ്പെടുന്നതുമായ പ്രകൃതം കൊച്ചു നാളിലെ എനിക്കുണ്ടായിരുന്നു. അത്തരം സാഹചര്യങ്ങളിൽ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നു. മനുഷ്യനിൽ നിന്ന് ലഭ്യമല്ലാത്ത സാന്ത്വനം പ്രകൃതിയിൽനിന്ന് കണ്ടെത്താൻ ശ്രമിക്കുന്ന ജീവിതശൈലി എന്നിൽ രൂപപ്പെട്ടത് അങ്ങനെയാണ്. 

ഭൂമി, മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കു കൂടി ജീവിക്കാനുള്ളതാണ് എന്ന സത്യം താങ്കൾ 'അന്തിക്രിസ്തുവിന് മുൻപ്' പോലുള്ള കഥക ളിലൂടെ കൊണ്ടു വരുന്നുണ്ട്. പക്ഷെ, മനുഷ്യർ അത് മനസിലാക്കുന്നുണ്ടോ? നമ്മുടെ വികസന സങ്കൽപ്പങ്ങൾക്ക് ഒരു പുനർചിന്തനം ആവശ്യമല്ലേ? 
മനുഷ്യവംശത്തിന് ഒരു തിരിഞ്ഞുനടപ്പ് അസാധ്യമാകും വിധം അവ ന്റെ ജീവിതം പ്രകൃതിയിൽ നിന്ന് അകന്നു കഴിഞ്ഞു. സംഭവിച്ചു പോയ പ്ര കൃതിനാശങ്ങൾക്ക് ഇനി ആകാവുന്നത്ര പരിഹാരക്രിയകൾ നടത്തുക എ ന്നൊരു പോംവഴിയെ അവശേഷിക്കുന്നുള്ളൂ. പക്ഷെ, അത്തരം നീക്കങ്ങൾ ക്ക് തിരിച്ചടി നേരിടുന്നതരം രാഷ്ട്രീയചലനങ്ങളാണ് സമീപകാലത്ത് ഭൂമുഖത്താകെ കണ്ടുവരുന്നത്. ഇപ്പറഞ്ഞ പാരിസ്ഥിതിക വിവേകവും പുനർചിന്ത യും ആഗോളതലത്തിൽ രാഷ്ടീയ അധികാരം കൈയാളുന്നവർക്കിടയിൽ ഉ ണ്ടായെങ്കിൽ മാത്രമെ വീണ്ടെടുപ്പുകൾക്ക് വഴി തെളിയൂ. അത്തരം ഒരു രാഷ്ടീയധ്രുവീകരണത്തെ ലക്ഷ്യമാക്കിയാവണം നമ്മുടെ പരിസ്ഥിതി പ്രസ്ഥാനങ്ങൾ ഇനി പ്രവർത്തിക്കേണ്ടത്.

മലയാള കഥാസാഹിത്യത്തിലെ ആധുനികതയ്‌ക്കൊപ്പം എഴുതി തുടങ്ങുകയും വളരുകയും ചെയ്ത ആളാണ് താങ്കൾ. എന്നാൽ ആധുനികരുടേതു പോലെ ആവേശോജ്വലമായ ഭാഷയല്ല താങ്കളുടേത്. കഥ പറയാൻ താങ്ക ൾ കൈക്കൊണ്ട ഭാഷ, തണുത്തതും ഏറെക്കുറേ നിർവികാരവുമാണ്(ക്രിസ് മസ് മരത്തിന്റെ വേര്, പക്ഷിക്കുഞ്ഞ് എന്നിങ്ങനെ ചില കഥകൾ മാറ്റി നിർത്തിയാൽ)അതേസമയം താങ്കൾ കഥകൾക്ക് സ്വീകരിച്ച പ്രമേയങ്ങളാകട്ടെ, ആധുനികരുടേത് പോലെ ഗഹനമാണുതാനും. സീരിയസായ വിഷയങ്ങളെ തണുപ്പൻ ഭാഷയിൽ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് തന്റെ കഥയു ടെ സ്വീകാര്യതയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഭയം ഉണ്ടായില്ലേ?
വികാരങ്ങളെ നമുക്ക് പൊട്ടിച്ചിരികളായോ ക്രോധമായോ ബഹിർഗമിപ്പിക്കാം. അല്ലെങ്കിൽ പുഞ്ചിരികളായി മിതപ്പെടുത്തുകയോ വ്യസനങ്ങളായി ഉള്ളിലൊതുക്കുകയോ ചെയ്യാം. രണ്ടാമത്തേതാണ് എന്നെ പോലെ അന്തർമുഖരായവരുടെ മാർഗം. ഞാൻ എഴുതിയിട്ടുള്ള കഥകൾ ഏറെക്കുറെ എന്നെത ന്നെ പറഞ്ഞു കേൾപ്പിക്കുന്ന കഥകളായാണ് ഉള്ളിൽ രൂപപ്പെടാറുള്ളത്. വാ യനയിൽ തണുപ്പൻമട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതൊക്കെയാവാം അതി ന് കാരണം. ഏതായാലും ആ രീതി ബോധപൂർവം സ്വീകരിച്ചതേയല്ല. 

എഴുത്തുകാരനെ തേടി അംഗീകാരങ്ങളുടെ പെരുമഴയാണ് പൊതുവെ മലയാളത്തിൽ. അയ്മനം ജോണിന്റെ കഥകൾക്ക് 2017-ലെ ഓടക്കുഴൽ അവാർഡ് കിട്ടിയിട്ടുണ്ട്. അതിലുപരിയായി ഏറെയൊന്നും അംഗീകാരങ്ങൾ താ ങ്കളെ തേടി വന്നിട്ടില്ല. ഇത് എന്തു കൊണ്ടായിരിക്കും? 
ഇതര ജീവിത വ്യാപാരങ്ങളുമായി താരതമ്യം ചെയ്താൽ സാഹിത്യ ര ചനയ്ക്കായി ഞാൻ ചെലവഴിച്ചിട്ടുള്ള സമയം പരിമിതമാണ്. എഴുത്തിനോടു ള്ള എന്റെ അർപ്പണബോധം ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതു പോലെ വളരെ ഉ ദാസീനവുമാണ്. അതിനോടൊക്കെ തുലനം ചെയ്താൽ ലഭിച്ച അംഗീകാര ങ്ങൾ അർഹിക്കുന്നതിലും അധികമായേ തോന്നിയിട്ടുള്ളൂ. ഇപ്പറഞ്ഞ ആദരവാകട്ടെ എനിക്കിഷ്ടമുള്ള കാര്യവുമല്ല. അതിനൊന്നും വഴികൊടുക്കാതെ മ നസ്സമാധാനത്തോടെ ജീവിച്ചു പോകാനാണിഷ്ടം. 

ഒരു ശരാശരി കഥയ്ക്കു പോലും നെടുങ്കൻ നിരൂപണം കൊണ്ട് നെറ്റിപ്പട്ടം ചാർത്തി നിരൂപകർ പ്രചാരം നൽകിയ ആധുനികതയുടെ കാലത്ത് താ ങ്കളുടെ കഥകൾ അവർ ശ്രദ്ധക്കാതിരുന്നത് എന്തു കൊണ്ടായിരിക്കും?
ഏറെ വായിക്കപ്പെടുന്ന മുഖ്യധാരയിലെ എഴുത്തുകാരുടെ കൃതികളിലായിരിക്കുമല്ലൊ പൊതുവായനക്കാർക്കും സാഹിത്യപ്രസിദ്ധീകരണങ്ങൾ ക്കും കൂടുതൽ താൽപര്യമുണ്ടാവുക. നിരൂപണവും ഈ പൊതുതാൽപര്യ ത്തെ പിൻതുടരാൻ നിർബന്ധിതമാകുന്നുണ്ടാകാം. വല്ലപ്പോഴും എഴുതുക യും ഒരു ന്യൂനപക്ഷ വായനക്കാരാൽ മാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുള്ള എഴുത്തുകാരിൽ ഒരാളാണു ഞാനും. ആ നിലയ്ക്ക് നിരൂപകശ്രദ്ധ കു റഞ്ഞു പോയതുമാകാം. അല്ലെങ്കിൽ ഒരുപക്ഷെ, നേരത്തെ താങ്കൾ പറഞ്ഞ പോലെ എന്റെ കഥകളിലെ തണുപ്പൻമട്ട് അവരെ പ്രചോദിപ്പിക്കാൻ പര്യാപ് തമാകാതെ പോയതുമാകാം. അതൊന്നുമല്ലെങ്കിൽ ആധുനികതയുടെ കാല ത്തെ പ്രാമാണികരായ നിരൂപകരും മുൻനിര പ്രസിദ്ധീകരണങ്ങളും എന്റെ ക ഥകളെ നിരൂപണയോഗ്യമായി കണ്ടുകാണില്ല എന്നും വരാം. നിരൂപകനായ എം.കെ. ഹിരികുമാർ ഒരു പഠനത്തിൽ എന്റെ കഥകളെ നന്നായി വിലയിരു ത്തിയെങ്കിലും പിന്നീട് അതിനെയൊക്കെ ഉപന്യാസ സമാനമായ ആഖ്യാനങ്ങളായി അവമതിക്കുകയുമുണ്ടായി. അതേസമയം പുതുതലമുറ നിരൂപകരി ൽ ശ്രദ്ധയരായ പലരും എന്റെ കഥകളെ കുറിച്ച് മികച്ച നിരൂപണങ്ങൾ എഴു തിയിട്ടുമുണ്ട്. 

നിരൂപകർ/വിമർശകർ കഥയ്ക്കും, കഥാകാരനും വായനക്കാരനും ശരിയായ ദിശാബോധം നൽകുന്നതിൽ മുഖ്യപങ്കു വഹിക്കുന്നുണ്ടോ?
വായനക്കാരുടെ ഭാവുകത്വത്തെയും ഉൾക്കാഴ്ചയേയും രൂപപ്പെടുത്തുന്നതിൽ നല്ല നിരൂപണത്തിന് സൃഷ്ടിപരമായ പങ്കുണ്ട്. സാഹിത്യനിരൂപണം ക്ഷയിച്ചുപോയ ഇന്നത്തെ അവസ്ഥയിൽ നമ്മുടെ വായനാ സമൂഹത്തിന്റെ ഭാവുകത്വത്തിൽ വലിയ ചിതറൽ സംഭവിച്ചിട്ടുമുണ്ട്. സൃഷ്ടിപരമായ നിരൂപണയത്‌നങ്ങളുടെ അഭാവത്താൽ എഴുത്തുകാർക്ക് തങ്ങളെ തന്നെ കൃത്യമാ യി മനസ്സിലാക്കാനുള്ള മുഖ്യ ഉപാധി നഷ്ടപ്പെട്ടു പോയിട്ടുള്ളതായും തോ ന്നുന്നുണ്ട്. ആധുനികതയുടെ കാലത്തെ കഥകളിൽ നമ്മൾ വായിച്ചിട്ടുള്ളതു പോലെ 'ഞാനാരാണ് നാണ്വായരെ?' എന്നതുപോലുള്ള ഒരു ചോദ്യം ഏ തൊരു എഴുത്തുകാരനും ഉളളിൽ പേറുന്നതാണ്. അതിന് ഉചിതമായ മറുപ ടി നൽകാൻ ത്രാണിയുള്ള വായനക്കാരെയാണല്ലൊ നമ്മൾ നിരൂപകർ എ ന്നു വിളിക്കുന്നത്. അതിനാൽ എഴുത്തുകാരെ നവീകരിക്കുന്നതിലും അഭിരു ചി രൂപപ്പെടുത്തുന്നതിലും നിരൂപകർക്ക് വലിയ പങ്കുണ്ട്. 

പുതിയ കഥയെഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ? എസ്.ഹരീഷ്, വിനോയ് തോമസ്, യമ, പ്രമോദ് രാമൻ, ദേവദാസ് വി.എം, കെ.വി. പ്രവീൺ, ഉണ്ണി ആർ, ഫ്രാൻസിസ് നൊറോണ...എന്താണ് അവരെ കുറിച്ച് താങ്കളുടെ അഭിപ്രായം? 
ഇവരെല്ലാവരും എനിക്കേറെ ഇഷ്ടപ്പെട്ട പുതുമുറക്കാരിൽ പ്രധാനികളാണ്. പ്രമോദ്, യമ, പ്രവീൺ എന്നിവരൊഴികെയുള്ളവരുമായി വ്യക്തിബന്ധവുമുണ്ട്. ഹരീഷിന്റെയും ഉണ്ണിയുടെയും വിനോയിയുടെയും ഏതാണ്ടെ ല്ലാ കഥകളും വായിച്ചിട്ടുണ്ട്. ഒട്ടുമിക്ക കഥകളും ഇഷ്ടപ്പെട്ടവയുമാണ്. നൊ റോണയെയും യമയെയും അടുത്തകാലത്ത് എഴുതിയ കഥകളിലൂടെയെ അ റിയാവൂ. ഇരുവരുടെയും വായിച്ച കഥകൾ മികച്ചവയായി അനുഭവപ്പെട്ടു. എ ന്റെയുള്ളിൽ എഴുത്തുകാരെ കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കപ്പെടുന്നത് അവർ ഭാഷാപ്രയോഗത്തിലും പ്രമേയപരിചരണത്തിലുമൊക്കെ പ്രദർശിപ്പിക്കുന്ന മൗലികതയുടെയും നവീനതയുടെയുമൊക്കെ അടിസ്ഥാനത്തിലാണ്. സംഘമായി കാണുമ്പോൾ ആധുനികതയ്ക്ക് ശേഷം കഥയെ കൂടുതൽ മൗ ലികമായ മാറ്റങ്ങൾക്ക് വിധേയമാക്കാൻ ആധുനികാനന്തര തലമുറക്കാരെ ക്കാൾ ഇപ്പറഞ്ഞ പുതുമുറ കഥാകാരൻമാർക്ക് കഴിയുന്നുണ്ടെന്നാണ് എന്റെ വിലയിരുത്തൽ.
 

Latest News