Sunday , May   26, 2019
Sunday , May   26, 2019

മേരികോം ക്വാര്‍ട്ടറില്‍, സരിത പുറത്ത്

ന്യൂദല്‍ഹി - ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ചാമ്പ്യന്‍ എം.സി മേരികോം ഉള്‍പ്പെടെ നാല് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. എന്നാല്‍ മെഡല്‍ പ്രതീക്ഷയായിരുന്ന വെറ്ററന്‍ താരം ലെയ്ഷ്‌റാം സരിത ദേവി പ്രി ക്വാര്‍ട്ടറില്‍ പുറത്തായി. 
അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം 48 കിലൊ വിഭാഗം പ്രി ക്വാര്‍ട്ടറില്‍ കസാഖിസ്ഥാന്റെ അയ്ഗറിം കസനയേവയെ 5-0 ന് തോല്‍പിച്ചു. എന്നാല്‍ വാശിയേറിയ 60 കിലൊ വിഭാഗം പോരാട്ടത്തില്‍ സരിതയെ 3-2 ന് അയര്‍ലന്റിന്റെ കെല്ലി ആന്‍ ഹാരിംഗ്ടണ്‍ തോല്‍പിച്ചു. 
മനീഷ മൂണ്‍ 54 കിലൊ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ ദിന ഷലമാനെ അട്ടിമറിച്ചു. ലവ്‌ലീന ബോര്‍ഗൊഹൈന്‍, ഭാഗ്യവതി കചാരി എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.