Tuesday , February   19, 2019
Tuesday , February   19, 2019

ചാമ്പ്യന്മാരെ ഞെട്ടിച്ച് ഗോകുലം രണ്ടാമത്

കോഴിക്കോട് - ഇ.എം.എസ് സ്‌റ്റേഡിയത്തിലെ മുപ്പതിനായിരത്തോളം കാണികളുടെ മുന്നില്‍ നടന്ന ഐ-ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഗോകുലം കേരളാ എഎഫ്.സി എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മരായ മിനര്‍വ എഫ്.സിയെ തോല്‍പിച്ചു. അറുപതാം മിനിറ്റില്‍ രാജേഷാണ് വിജയ ഗോള്‍ സ്‌കോര്‍ ചെയ്തത്. അഞ്ചു മത്സരങ്ങളില്‍ എട്ട് പോയന്റുമായി ഗോകുലം രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ സിറ്റിക്ക് അഞ്ച് പോയന്റ് പിന്നിലാണ് ഗോകുലം. മൂന്നു കളിയില്‍ ആറ് പോയന്റുമായി ഈസ്റ്റ് ബംഗാള്‍ മൂന്നാം സ്ഥാനത്തുണ്ട്.
 

Latest News