Sunday , May   26, 2019
Sunday , May   26, 2019

പൊന്ന്യാകുർശി സ്വദേശി  മദീനയിൽ നിര്യാതനായി

മദീന- പൊന്ന്യാകുർശി ഐസ് ഫാക്ടറിക്ക് സമീപം പരേതനായ കിഴക്കേക്കര സൈതലവിയുടെ മകൻ അബ്ദുൽ ഹമീദ് (58) മദീനയിൽ മരിച്ചു. സഫാ വെള്ള കമ്പനിയിലെ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു. വാഹനം നന്നാക്കുന്നതിനിടെ സംഭവിച്ച ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്. മദീന കിംഗ് ഫഹദ് ആശുപത്രിയിലുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ബഖീഇൽ ഖബറടക്കും. മങ്കരത്തൊടി ആയിഷയാണ് ഭാര്യ. മക്കൾ: ഷാഹുൽ ഹമീദ്, ഷഹിൽ ഹമീദ്. മരുമക്കൾ: വാഴേങ്ങൽ ജുനൈസ, കണ്ണേരിൽ ഷഹന. 

Tags