Wednesday , March   20, 2019
Wednesday , March   20, 2019

മമ്മുട്ടിയുടെ തെലുങ്ക് ചിത്രം യാത്ര റിലീസ് ഡിസം:21ന് 

മമ്മൂട്ടി മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം യാത്ര റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ 21നാണ് ലോകമെമ്പാടും യാത്ര റിലീസിനെത്തുന്നത്. മാഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്. റാവു രമേഷ്, അനസൂയ ഭരദ്വരാജ്, സുഹാസിനി മണിരത്‌നം, പൊസാനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍ ഖദേകര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.