Monday , March   18, 2019
Monday , March   18, 2019

മുന്‍നിര ബൗളര്‍മാര്‍ക്ക് വിശ്രമം

ജസ്പ്രീത് ബുംറക്കും ഉമേഷ് യാദവിനും കുല്‍ദീപ് യാദവിനും വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 യില്‍ ഇന്ത്യ വിശ്രമം നല്‍കി. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തയാറെടുക്കാന്‍ വേണ്ടിയാണ് ഇത്. സിദ്ധാര്‍ഥ കൗളിനെ ടീമിലുള്‍പെടുത്തി. നാളെ ചെന്നൈയിലാണ് അവസാന ട്വന്റി20. ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ടെസ്റ്റ് പരമ്പര 2-0 നും ഏകദിന പരമ്പര 3-1 നും ജയിച്ച ഇന്ത്യ ട്വന്റി20 പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ്. 
ബുംറക്ക് ആദ്യ രണ്ട് ഏകദിനങ്ങളിലും വിശ്രമമനുവദിച്ചിരുന്നു. അവസാന മൂന്ന് ഏകദിനങ്ങള്‍ കളിച്ചു. രണ്ട് ട്വന്റി20 കളില്‍ എട്ടോവറില്‍ 47 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഉമേഷ് ആദ്യ ട്വന്റി20 യില്‍ കളിച്ചിരുന്നു. നാലോവറില്‍ 36 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളിലും ടീമിലുണ്ടായിരുന്നു. കുല്‍ദീപിന് ആദ്യ ഏകദിനത്തില്‍ വിശ്രമം നല്‍കി. തുടര്‍ന്നുള്ള നാല് മത്സരവും കളിച്ചു. രണ്ട് ട്വന്റി20 യിലും ഇറങ്ങി. ഏകദിനങ്ങളില്‍ ഒമ്പതും ട്വന്റി20 കളില്‍ അഞ്ചും വിക്കറ്റ് സ്വന്തമാക്കി. 
സിദ്ധാര്‍ഥ കൗള്‍ ഇതുവരെ മൂന്ന് ഏകദിനങ്ങളിലും രണ്ട് ട്വന്റി20 കളിലും ഇന്ത്യന്‍ കുപ്പായമിട്ടിട്ടുണ്ട്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് അവസാനം കളിച്ചത്. 
സിദ്ധാര്‍ഥക്കു പുറമെ ഭുവനേശ്വര്‍കുമാറും ഖലീല്‍ അഹ്മദുമാണ് ടീമിലുള്ള പെയ്‌സ്ബൗളര്‍മാര്‍. യുസ്‌വേന്ദ്ര ചഹല്‍, ക്രുനാല്‍ പാണ്ഡ്യ, ശഹ്ബാസ് നദീം, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് സ്പിന്നര്‍മാര്‍.   

Tags

Latest News