Monday , November   12, 2018
Monday , November   12, 2018

കാന്‍സര്‍ ബാധിച്ചെങ്കിലും ലീ ബാഡ്മിന്റണ്‍ വിടില്ല

ക്വാലാലംപൂര്‍ - ബാഡ്മിന്റണിനോട് അത്രമാത്രം ഇഷ്ടമാണെന്നും അതിനാല്‍ കഴിയാവുന്നിടത്തോളം കരിയര്‍ തുടരുമെന്നും കാന്‍സര്‍ ബാധിതനായ മുന്‍ ലോക ഒന്നാം നമ്പര്‍ ലീ ചോംഗ് വെയ്. മൂക്കിന് കാന്‍സര്‍ സ്ഥിരീകരിച്ച ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് മലേഷ്യന്‍ താരം ആഗ്രഹം വ്യക്തമാക്കിയത്. 
എത്രയും പെട്ടെന്ന് തിരിച്ചുവരണം. വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍ക്കായി തയാറെടുക്കണം. എത്ര വേഗം എന്ന് എനിക്ക് പറയാനാവില്ല. സാവധാനം മുന്നോട്ടുപോവാനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. ലളിതമായ വ്യായാമങ്ങള്‍ വീട്ടില്‍ ചെയ്യുന്നുണ്ട്. മുമ്പ് ആഴ്ചയില്‍ ആറു തവണ വ്യായാമം ചെയ്തിരുന്നത് ഇപ്പോള്‍ മൂന്നു തവണയാക്കി ചുരുക്കി. ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല -മൂന്നു തവണ ഒളിംപിക്‌സ് ഫൈനലിലെത്തിയ മുപ്പത്താറുകാരന്‍ പറഞ്ഞു. 
ഈ വര്‍ഷം ഉജ്വലമായി തുടങ്ങിയതായിരുന്നു. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും വിട്ടുനിന്നു. സെപ്റ്റംബറിലാണ് മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ ആദ്യ ആഴ്ച തിന്നാനോ ഉറങ്ങാനോ സാധിച്ചില്ലെന്ന് ലീ പറഞ്ഞു. 
 

Latest News