Saturday , April   20, 2019
Saturday , April   20, 2019

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

ദന്തേവാഡ- ചത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റുകൾ നടത്തിയ സ്‌ഫോടനത്തിൽ സുരക്ഷ ഉദ്യോഗസ്ഥനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാൻ നാലു ദിവസം മാത്രം ശേഷിക്കെയാണ് മാവോയിസ്റ്റുകൾ കനത്ത അക്രമണം നടത്തിയത്. സി.ഐ.എസ്.എഫ് ജവാനാണ് കൊല്ലപ്പെട്ട സുരക്ഷാ സൈനികൻ. ബസിന് നേരെ സ്‌ഫോടകവസ്തുക്കൾ വലിച്ചെറിയുകയായിരുന്നു. ബസ് ഡ്രൈവറും കണ്ടക്ടറും ക്ലീനറും ഒരു യാത്രക്കാരനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തദിവസം തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന ജഗ്ദൽപൂരിന് നൂറ് കിലോമീറ്ററിനടുത്താണ് സ്‌ഫോടനമുണ്ടായ ദന്തേവാഡ. ക്യാമ്പിലേക്കുള്ള സാധനങ്ങൾ വാങ്ങി തിരിച്ചുവരികയായിരുന്ന സൈനികനാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഈ മാസം 12, 20 തിയതികളിലാമ് ചത്തീസ്ഗഡ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മാവോയിസ്റ്റുകൾക്ക് കൂടുതൽ സ്വാധീനമുള്ള ബസ്താർ മേഖലയിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ദന്തേവാഡ ജില്ലയിലെ അരൺപുർ ഗ്രാമത്തിൽ മാവോയിസ്റ്റുകൾ നടത്തിയ അക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരും ദൂരദർശൻ ക്യാമറമാനും കൊലപ്പെട്ടിരുന്നു. എട്ടുദിവസം മുമ്പാണ് ഇവിടെ അക്രമണം നടന്നത്.
 

Latest News