Monday , November   12, 2018
Monday , November   12, 2018

ചാമ്പ്യന്‍സ് ലീഗ് തെളിയിച്ച അഞ്ച് കാര്യങ്ങള്‍

മൗറിഞ്ഞൊ സ്‌പെഷ്യല്‍ വണ്‍ തന്നെ
യുവന്റസിനെതിരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയം തെളിയിച്ചത് അതാണ്. പ്രീമിയര്‍ ലീഗില്‍ ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുന്നതിന് മുമ്പ് ആത്മവിശ്വാസം നേടാന്‍ ഉകുന്നതായി പഴയ ബദ്ധവൈരികളായ യുവന്റസിനെതിരായ മൗറിഞ്ഞോയുടെ ജയം. 11 മിനിറ്റ് ശേഷിക്കെ മൗറിഞ്ഞൊ വരുത്തിയ മാറ്റങ്ങളാണ് തോല്‍വി വിജയമാക്കിയത്. യുവാന്‍ മാറ്റയെയും മര്‍വാന്‍ ഫലയ്‌നിയെയും പകരക്കാരായി ഇറക്കി. രണ്ട് ഗോളുകള്‍ക്ക് ഇവരായിരുന്നു കാരണക്കാര്‍.

യുവന്റസിന്റെ ദൗര്‍ബല്യം
ഈ സീസണില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് യുവന്റസ്. എന്നാല്‍ 90 മിനിറ്റും ഏകാഗ്രത പുലര്‍ത്താന്‍ അവര്‍ക്കാവണം. അര്‍ഹിച്ച വിജയമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ അവര്‍ പാഴാക്കിയത്. 

റയല്‍ തിരിച്ചുവരുന്നു
യൂലന്‍ ലോപറ്റേഗിക്കു കീഴില്‍ തകര്‍ന്നടിഞ്ഞ നിലവിലെ ചാമ്പ്യന്മാര്‍ തിരിച്ചുവരികയാണ്. സാന്റിയാഗൊ സൊളാരിയുടെ കീഴില്‍ റയല്‍ മഡ്രീഡ് 5-0 ന് വിക്ടോറിയ പള്‍സനെ തോല്‍പിച്ചത് ആധികാരികമായ പ്രകടനത്തോടെയാണ്.

ഇറ്റലി പഴയ പ്രതാപത്തില്‍
ഇറ്റലിയന്‍ ഫുട്‌ബോള്‍ പഴയ പ്രതാപത്തിലേക്ക് വരികയാണ്. യുവന്റസിനു പുറമെ ഇന്റര്‍ മിലാനും റോമയും നാപ്പോളിയുമൊക്കെ യൂറോപ്പില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. 

പി.എസ്.ജിക്ക് പോകാന്‍ ദൂരമേറെ
ഫ്രഞ്ച് ലീഗില്‍ സര്‍വം തകര്‍ത്ത് മുന്നേറാന്‍ എളുപ്പമാണ്. പി.എസ്.ജിക്ക് പക്ഷെ യൂറോപ്പില്‍ ഇനിയുമേറെ സഞ്ചരിക്കാനുണ്ട്. നാപ്പോളിയുമായി സമനില സമ്മതിച്ചതോടെ ഗ്രൂപ്പ് സി-യില്‍ മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. ആകെ തോല്‍പിക്കാനായത് റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെ മാത്രം. ചാമ്പ്യന്‍സ് ലീഗ് ജയിക്കാനാണ് പി.എസ്.ജിയുടെ ഖത്തറുകാരായ ഉടമകള്‍ വന്‍ തുക ഒഴുക്കിയത്. 
 

Latest News