Monday , November   12, 2018
Monday , November   12, 2018

സ്വയം വീണതിന് പെനാല്‍ട്ടി, ഗോളുത്സവത്തിലും തമാശ

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകളുടെ രാവ്. മാഞ്ചസ്റ്റര്‍ സിറ്റി 6-0 ന് ഷാഖ്തര്‍ ഡോണറ്റ്‌സ്‌കിനെ തരിപ്പണമാക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1 ന് നാടകീയമായി യുവന്റസിനെ അട്ടിമറിച്ചു. ഞായറാഴ്ച മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റുമുട്ടുകയാണ്. റയല്‍ മഡ്രീഡ്, ബയേണ്‍ മ്യൂണിക്, റോമ തുടങ്ങിയ വമ്പന്മാരും ജയിച്ചു. എന്നാല്‍ ഒരു ടീമിനും ബാഴ്‌സലോണക്കൊപ്പം നോക്കൗട്ട് ഉറപ്പാക്കാനായില്ല. 
സിറ്റിയുടെ ഗോളുകളിലൊന്ന് പരിഹാസ്യമായി. റഹീം സ്റ്റെര്‍ലിംഗ് ഷൂട്ട് ചെയ്യാന്‍ കഴിയാത്തിന്റെ നിരാശയില്‍ നിലത്ത് ചവിട്ടുന്നതിനിടെ വീണതിനാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്. സിറ്റിയുടെ രണ്ടാം ഗോളായിരുന്നു റഫറിയുടെ സ്മ്മാനം. പെനാല്‍ട്ടിയില്‍ നിന്നുള്‍പ്പെടെ ഗബ്രിയേല്‍ ജെസ്യൂസ് ഹാട്രിക് തികച്ചു. ഗ്രൂപ്പ് എഫില്‍ ലിയോണിനെക്കാള്‍ മൂന്ന് പോയന്റ് മുന്നിലെത്തി സിറ്റി. രണ്ട് ഗോള്‍ ലീഡ് തുലച്ച ലിയോണ്‍ 2-2 ന് ഹോഫന്‍ഹൈമുമായി സമനില സമ്മതിച്ചു. റോമ 2-1 ന് സി.എസ്.കെ.എയെ തോല്‍പിച്ചു. 
റയല്‍ 5-0 ന് വിക്ടോറിയ പള്‍സനെ തകര്‍ത്തു.  റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ട ഗോളില്‍ ബയേണ്‍ 2-0 ന് എ.ഇ.കെ ആതന്‍സിനെ തോല്‍പിച്ചു. 
 

Latest News