Tuesday , April   23, 2019
Tuesday , April   23, 2019

ലേൺ ദി ഖുർആൻ പുനരാവർത്തനം; ഒന്നാം ഘട്ട ഫൈനൽ പരീക്ഷ നാളെ

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

റിയാദ്- റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ സൗദിയിലും കേരളത്തിലുമായി നടക്കുന്ന ലേൺ ദി ഖുർആൻ പുനരാവർത്തനം ഒന്നാം ഘട്ട ഫൈനൽ പരീക്ഷ നാളെ രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കും. രണ്ടു മണിക്കൂർ നീളുന്ന പരീക്ഷക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. നാലു സോണുകളായി തിരിച്ച് ഓരോ ഏരിയകൾക്കും കോഡിനേറ്റർമാരെയും പരീക്ഷാ മേൽനോട്ടത്തിന് സൂപ്പർ വൈസർമാരെയും ഇൻവിജിലേറ്റർമാരെയും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. 
ശാസ്ത്രീയ സംവിധാനം കൊണ്ടും ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ടുമാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ ധാരാളം ആളുകൾ ഈ പദ്ധതിയിൽ അംഗങ്ങളായി ചേരുന്നത്. വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉൾക്കൊള്ളുന്ന വർക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനൽ പരീക്ഷ നടക്കുക. ഓരോ പ്രവിശ്യയിൽ നിന്നും ഉന്നത വിജയം നേടുന്നവരെ അതതു പ്രവിശ്യകളിൽ സമ്മാനങ്ങൾ നൽകി ആദരിക്കും. വിദ്യാർഥികളുടെ വർക് ഷീറ്റ് ആവശ്യമുള്ളവർക്ക് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ വെബ് സൈറ്റിൽ നിന്ന് (www.islahicetnre.com) ഡൗൺലോഡ് ചെയ്യാം.  
ഇസ്‌ലാമിക മതകാര്യ വകുപ്പിനു കീഴിലുള്ള കാൾ ആന്റ് ഗൈഡൻസ് സെന്റർ മേധാവികളാണ് ഓരോ സെന്ററിനും വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ നിർദേശം നൽകുന്നത്. കന്നട ഭാഷയിൽ പ്രത്യേകം തയാറാക്കിയ ലേൺ ദി ഖുർആൻ പരീക്ഷയും തൽസമയം നടക്കും. കന്നഡ സലഫി അസോഷിയേഷൻ പ്രസിഡന്റ് മൂസ തലപ്പാടിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം എല്ലാ പരീക്ഷാ സെന്ററുകളിലും ഉണ്ടായിരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും അടുത്ത വർഷം നടക്കുന്ന ലേൺ ദി ഖുർആൻ സംഗമത്തിൽ വിതരണം ചെയ്യും. 
ലേൺ ദി ഖുർആൻ പദ്ധതിയുടെ പുനരാവർത്തനത്തിന്റെ  രണ്ടാം ഘട്ട പാഠ്യപദ്ധതി ലഭിക്കാത്തവർക്ക് അതാതു സെന്ററുകളിൽ നിന്ന് കൈപ്പറ്റാൻ അവസരം ഉണ്ടായിരിക്കും. പാഠഭാഗത്തെ ആധാരമാക്കിയുള്ള കോച്ചിംഗ് ക്ലാസുകൾ വിവിധ ശാഖകളെ കേന്ദ്രീകരിച്ച് നടത്തുന്നതിനും സ്ത്രീകൾക്ക് മാത്രമായുള്ള കോച്ചിംഗ് ക്ലാസുകൾ വർധിപ്പിക്കുന്നതിനും വിവിധ പദ്ധതികൾ തയാറാക്കിവരുന്നു. ക്ലാസുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വെബ്‌സൈറ്റിൽ ലഭ്യമാണ്. 
ഓരോ പ്രദേശത്തുനിന്നും പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കായി കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്. റിയാദ് ആസ്ഥാനമായ മധ്യ പ്രവിശ്യയിൽ ഏരിയാ കോഡിനേറ്റർ ഫൈസൽ ബുഖാരി (0531962109), ജിദ്ദ ആസ്ഥാനമായി മക്ക, മദീന, യാമ്പു, തായിഫ് ഏരിയ ഉൾപ്പെടുത്തി പടിഞ്ഞാറൻ മേഖലയിൽ അബൂബക്കർ യാമ്പു (0566891976), ദമാം ആസ്ഥാനമാക്കി ജുബൈൽ, അൽകോബാർ ഉൾപ്പെടുന്ന കിഴക്കൻ മേഖല കോഓർഡിനേറ്റർ മുഹമ്മദ് ഇദ്‌രീസ് (0502455013), തെക്കൻ മേഖലയിൽ അബ്ദുൽ കലാം മൗലവി ബിശ (0532285791) എന്നിവരാണ് നാലു പ്രവിശ്യകളുടെ പ്രധാന ചുമതല നിർവഹിക്കുന്നത്.
പഠന ക്ലാസുകളുടെയും പഠിതാക്കളുടെയും വർധനവ് ലേൺ ദി ഖുർആൻ പദ്ധതിയുടെ സ്വീകാര്യത വർധിക്കുന്നതിന്റെ തെളിവാണ്. കേരളത്തിലുള്ള പഠിതാക്കളുടെ എണ്ണവും പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സഅദുദ്ദീൻ സ്വലാഹി 0596639923, നൗഷാദ് മടവൂർ 0501306212 (ബത്ഹ), അബ്ദുറസാഖ് എടക്കര 0503861852, മജീദ് തൊടികപ്പുലം 0569214998 (റൗദ), സിയാദ് കായംകുളം 0552982573, സാജിദ് കൊച്ചി 0508859571 (അസീസിയ്യ) ഷംസുദ്ദീൻ പുനലൂർ 0532376028 (ശുമേസി), ഫിറോസ് സ്വലാഹി 0502073586 (ദിലം), റഫീഖ് സലഫി 0503389969 (ദവാദ്മി), ഹസനുൽ ബന്ന 0567278984 (ജിദ്ദ), മൻസൂർ അൻസാരി  0551503014 (വാദീ ദവാസിർ), അബ്ദുന്നാസർ തിക്കോടി 0507670756 (മക്ക), അബ്ദുൽ അസീസ് സുല്ലമി 0535072202 (യാമ്പു), നിസാർ സ്വലാഹി 0504180318 (അൽഖർജ്), അബ്ദുറഷീദ് മദീനി 0539229511 (ഹോത്ത ബനീതമീം), അബ്ദുൽ മജീദ് 0531892743 (ജുബൈൽ), അജ്മൽ മദനി 0533045017 (അൽകോബാർ), ജാഫർ ഖാൻ 0509210191 (റഹീമിയ്യ), അബ്ദുല്ല മദീനി 059 0231141 (ഹഫറുൽബാതിൻ), അബ്ദുസലാം ഫൈസി 0540828964 (ദുർമ), സനീർ സ്വലാഹി 0553073464 (ബുറൈദ), മുഹമ്മദ് സ്വാലിഹ് 0507689119 (തായിഫ്), ഫിറോസ് 0501324799 (അൽറാസ്), അബ്ദുറഷീദ് 0551000756 (മദീന), അബ്ദുസ്സലാം ചേലേമ്പ്ര 0502774760 (ബിശ) എന്നിവരുമായി ബന്ധപ്പെടണം.
11ന് പരീക്ഷ നടക്കുന്ന കേരള സെക്ടറിലെ പരീക്ഷാസെന്ററുകൾ: ബുസ്താനുൽ ഉലൂം അറബിക് കോളേജ്, ചാവക്കാട് (തൃശൂർ), മലപ്പുറം സിറ്റി, ആനങ്ങാടി, അന്തിയൂർ കുന്ന്, വേങ്ങര, അരീക്കോട്, വണ്ടൂർ, കുനിയിൽ, പറവന്നൂർ, ഇടിമുഴിക്കൽ, വാഴക്കാട്, ജാമിഅ സലഫിയ്യ പുളിക്കൽ (മലപ്പുറം), സി.ഡി. ടവർ, ബേപ്പൂർ, മാത്തറ, കടുപ്പിനി, ചാലിയം, നല്ലളം, പെരുമണ്ണ, ഒളവണ്ണ, തിരുത്തിയാട്, കൊടിയത്തൂർ, കീഴ്പറമ്പ്, പുളപ്പൊയിൽ (കോഴിക്കോട്), ഇടുക്കിസിറ്റി, പത്തനാപുരം, കാട്ടൂർ, കുഞ്ഞിക്കോട് (ഇടുക്കി), തിരുവനന്തപുരം. ടിപി അബ്ദുറസാഖ് ബാഖവിയാണ് കേരള സെക്ടർ ഡയറക്ടർ.
ഗൾഫ് രാജ്യങ്ങളിലും മറ്റു പരീക്ഷാ സെന്ററുകൾ ഇല്ലാത്ത സ്ഥലങ്ങളിലും പരീക്ഷയെഴുതാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 9, 10 ദിവസങ്ങളിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതാം. www.learnthequran.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷാ ലോകത്ത് എവിടെ വെച്ചും എഴുതാവുന്നതാണെന്നും വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ചോദ്യാവലി തയാറാക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. അബ്ദുൽഖയ്യൂം ബുസ്താനി, അഡ്വ. അബ്ദുൽജലീൽ, അബൂബക്കർ എടത്തനാട്ടുകര, സഅദുദ്ദീൻ സ്വലാഹി, നൗഷാദ് മടവൂർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
 

Latest News