Saturday , April   20, 2019
Saturday , April   20, 2019

അസീറിൽ മെഡിക്കൽ മാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിച്ചതായി പരാതി

അബഹ - അസീറിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനം ഉപയോഗിച്ച സിറിഞ്ചുകൾ അടക്കമുള്ള മെഡിക്കൽ മാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിച്ചതായി പരാതി. പടിഞ്ഞാറൻ അസീറിലെ അൽഹുറൈദയിൽ സാദാ മാലിന്യങ്ങൾ സൂക്ഷിക്കുന്ന കറുത്ത പ്ലാസ്റ്റിക് കീസുകളിലാക്കിയാണ് മെഡിക്കൽ മാലിന്യങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്. നഗരസഭക്കു കീഴിലെ ശുചീകരണ തൊഴിലാളികൾ മുഖേന നീക്കം ചെയ്യുന്നതിനാണ് ആരോഗ്യ സ്ഥാപനം മെഡിക്കൽ മാലിന്യങ്ങൾ ഈ രീതിയിൽ ഉപേക്ഷിച്ചത്. 
മെഡിക്കൽ മാലിന്യങ്ങൾ ഇത്തരത്തിൽ ഉപേക്ഷിക്കുന്നത് ശിക്ഷ ലഭിക്കുന്ന നിയമലംഘനമാണ്. ഗുരുതരമായ ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ഇത് ഇടയാക്കും. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും മെഡിക്കൽ മാലിന്യങ്ങൾ ഭീഷണിയാണ്. ഇത്തരം മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അറിയാത്തവരുടെ കൈകളിൽ ഇവ എത്തിപ്പെടുന്നത് ഗുരുതരമായ ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ഇടയാക്കും. മെഡിക്കൽ മാലിന്യങ്ങൾ ഈ രീതിയിൽ ഉപേക്ഷിച്ചവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. 

Latest News