Monday , November   12, 2018
Monday , November   12, 2018

കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് വിമാനത്തിന് സമ്മർദമേറി 

ജിദ്ദ കണ്ണൂർ ജില്ല കെ.എംസി.സി നേതാക്കൾ മന്ത്രി ഇ.പി. ജയരാജന്  നിവേദനം സമർപ്പിക്കുന്നു. 

സൗദി തലസ്ഥാന നഗരിയിലേക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തുടക്കം മുതൽ ഫ്‌ളൈറ്റ് സർവീസുണ്ടാവുമെന്ന് ഉറപ്പായി. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയും കണ്ണൂരിന് ധാരാളം സാധ്യതയുള്ള പ്രദേശമാണ്. മക്കയുടെയും മദീനയുടെയും പ്രവേശന കവാടമായ ജിദ്ദയിലേക്കും വിമാനം വേണമെന്നതാണ് വടക്കേ മലബാറുകാരായ പ്രവാസികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ദൗത്യസംഘം പ്രവർത്തനം സജീവമാക്കി. 
അടുത്ത മാസം വിമാന സർവീസ് ആരംഭിക്കുന്ന കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്നു ജിദ്ദയിലേക്കും ഒന്നാം ഘട്ടത്തിൽ തന്നെ  സർവ്വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട്   ജിദ്ദ കണ്ണൂർ ജില്ല കെ.എം.സി.സി നേതാക്കൾ സ്ഥലം എം.എൽ.എയും  കണ്ണൂർ എയർപോർട്ട് ഡയരക്ടർ ബോർഡ് അംഗവും വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി. ജയരാജന് നിവേദനം നൽകി. 
പരിശുദ്ധ മക്കയിലേക്കും മദീനയിലേക്കും പ്രതിമാസം പതിനയ്യായിരത്തിൽപരം തീർത്ഥാടകർ കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്ന് ഇപ്പോൾ കൊച്ചി കോഴിക്കോട് വഴി യാത്ര ചെയ്യുന്നുണ്ട്.  
ജിദ്ദ,  മക്ക,  യാമ്പു,   തായിഫ്,  റാബിഗ്, ഖുൻഫുദ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന നാലു ലക്ഷത്തോളം വരുന്ന  പ്രവാസികൾക്ക്  ഈ റൂട്ടിൽ  വിമാന സർവ്വീസ് ആരംഭിക്കുന്നത് ഏറെ ഉപകാരപ്രദമാകുമെന്നാണ് സംഘം ചൂണ്ടിക്കാട്ടുന്നത്.  
ഈ ആവശ്യം ഉന്നയിച്ച് വിശദമായ പഠന റിപ്പോർട്ട് സഹിതമാണ് കെ.എം.സി.സി നേതാക്കൾ മന്ത്രിയെ കണ്ടു നിവേദനം നൽകിയത്. 
കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് ഉമർ അരിപ്പാമ്പ്ര,  രക്ഷധികാരികളായ കുപ്പം അബ്ദുല്ല,  അബ്ദുല്ല മങ്കടവ്,  ജില്ല സെക്രട്ടറി നൗഷാദ് ചപ്പാരപ്പടവ്,  യാമ്പു കെ.എം.സി.സി മുൻ നേതാവ് അബ്ദുൽ കരീം ബി,   മാങ്കടവ് അബ്ദുല്ല, കണ്ണാടിപറമ്പ ഇസ്മായിൽ ഹാജി മാങ്കടവ് തുടങ്ങിയവർ  നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
 

Latest News