Wednesday , March   20, 2019
Wednesday , March   20, 2019

ഐഫോണിൽ വാട്‌സ്ആപ്പ് ലോക്ക് ചെയ്യാം; ഫെയ്‌സ്, ടച്ച് ഐഡി വരുന്നു

ഐഫോൺ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് ലോക്ക് ചെയ്യാനും തുറക്കാനും ടച്ച് ഐഡി, ഫെയ്‌സ് ഐഡി സൗകര്യമൊരുക്കുന്നു. ഐഫോൺ ടെൻഎസിൽ വെക്കേഷൻ മോഡ് ഫീച്ചർ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഫെയ്‌സ് ഐ.ഡി കൂടി വരുന്നുവെന്ന റിപ്പോർട്ടുകൾ. പ്രാഥമിക ഘട്ടത്തിലാണെങ്കിലും ഇതന്റെ സ്‌ക്രീൻഷോട്ടുകൾ ഇൻർനെറ്റിലെത്തി. ഐഫോണിനായുള്ള വാട്‌സ്ആപ്പ് ബിസിനസ് ആപ്പിൽ ലോക്ക്, ഓതന്റിക്കേഷൻ വരുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും ആൻഡ്രോയിഡ് ഫോണുകൾക്ക് ഫിംഗർപ്രിന്റ് സൗകര്യം എപ്പോൾ വരുമെന്ന് വ്യക്തമല്ല.ഐഫോൺ ആപ്പിനു വേണ്ടി വാട്‌സ്ആപ്പ് ടച്ച് ഐ.ഡി, ഫെയസ് ഐ.ഡി സപ്പോർട്ട് വികസിപ്പിക്കുന്നതായി വാട്‌സ്ആപ്പിലെ ചലനങ്ങൾ പുറംലോകത്ത് എത്തിക്കാറുള്ള വാബീറ്റാഇൻഫോ റിപ്പോർട്ടിൽ പറയുന്നു. ഏതാനും ആഴ്ചകളായെങ്കിലും ഇത് പ്രാഥമിക ഘട്ടത്തിലാണ്. ലഭ്യമായ വിവരങ്ങളും സ്‌ക്രീൻ ഷോട്ടും അനുസരിച്ച് ഇതിനുള്ള ഒപ്ഷൻ വാട്‌സാപ്പിന്റെ പ്രൈവസി സെറ്റിംഗ്‌സിലായിരിക്കും. ഓരോ തവണയും വാട്‌സാപ്പ് ഉപയോഗിക്കണമെങ്കിൽ ടച്ച് ഐഡിയോ ഫെയ്‌സ് ഐഡിയോ നൽകേണ്ടിവരും. നൽകിയ ബയോമെട്രിക്‌സ് അനുസരിച്ച് വാട്‌സ്ആപ്പ് തുറന്നില്ലെങ്കിൽ ഐഫോൺ പാസ് കോഡ് ഉപയോഗിച്ച് തുറക്കാൻ പറ്റും.