Sunday , November   18, 2018
Sunday , November   18, 2018

ഇരട്ടക്കൈയന്‍ ബൗളര്‍ക്ക് രാജ്യാന്തര അരങ്ങേറ്റം

ഇരു കൈ കൊണ്ടും ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ശ്രീലങ്കന്‍ സ്പിന്നര്‍ കമീന്ദു മെന്‍ഡിസ് രാജ്യാന്തര അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ ഇരുപതുകാരന്‍ സ്ഥാനം നേടി. സ്‌കൂള്‍ ക്രിക്കറ്റില്‍ കമീന്ദുവിന്റെ കഴിവ് കണ്ടെത്തിയ ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വഴി എളുപ്പമാക്കുകയായിരുന്നു. റൈറ്റ് ആം ഓഫ്‌ബ്രെയെക്കും ലെഫ്റ്റ് ആം ഓര്‍തഡോക്‌സും എറിയാന്‍ കമീന്ദുവിന സാധിക്കും. നന്നായി ബാറ്റ് ചെയ്യാനും കഴിയും. ഇംഗ്ലണ്ടിന്റെ സന്നാഹ മത്സരത്തില്‍ 72 പന്തില്‍ 61 റണ്‍സടിച്ചു. കഴിഞ്ഞ ജനുവരിയില്‍ ശ്രീലങ്കയുടെ അണ്ടര്‍-19 ടീമിനെ നയിച്ചിരുന്നു ഓള്‍റൗണ്ടര്‍.
ഒരേ ബാറ്റ്‌സ്മാന് നിരവധി ലൈനുകളില്‍ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍ ട്വന്റി20 ലീഗുകളില്‍ വന്‍ ഹിറ്റാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ കമീന്ദുവിന്റെ പ്രകടനം ഐ.പി.എല്‍ ഉള്‍പ്പെടെ ലോകമെങ്ങുമുള്ള ട്വന്റി20 ലീഗുകള്‍ താല്‍പര്യത്തോടെ വീക്ഷിക്കും. 
ഗാളിലെ റിച്മണ്ട് കോളേജിന്റെ കളിക്കാരനായിരുന്നു കമീന്ദു. പതിനാറിലെത്തും മുമ്പെ ശ്രീലങ്കന്‍ അണ്ടര്‍-19 ടീമിലുള്‍പെടുത്തി. കഴിഞ്ഞ ലോകകപ്പില്‍ അണ്ടര്‍-19 ടീമിനെ നയിച്ചു. 
 

Latest News