Sunday , November   18, 2018
Sunday , November   18, 2018

പ്രളയ ദുരിതാശ്വാസ ഫണ്ട് നൽകി ഭിക്ഷാടകൻ; ഹ്രസ്വ ചിത്രം വൈറലാകുന്നു

തൃശൂർ- പ്രളയ ദുരിതാശ്വാസത്തിലേക്ക് ഭിക്ഷാടകൻ പോലും സഹായം നൽകുന്ന നൻമ നിറഞ്ഞ കാഴ്ചയുമായി ഒരു ഹ്രസ്വ ചിത്രം. മൈ ഹാൻഡ് എന്ന് പേരിട്ടിരിക്കുന്ന ഒമ്പതു മിനിറ്റോളം ദൈർഘ്യമുള്ള കൊച്ചുചിത്രം നൻമ വറ്റിയിട്ടില്ലാത്ത മനുഷ്യ മനസിലേക്കുള്ള ഒരു യാത്രയാണ്. 
ലിയാന്റോ എന്ന പുതുമുഖ സംവിധായകനാണ് മൈ ഹാൻഡ് എന്ന ചിത്രം കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. കൈപ്പറമ്പ് പുത്തൂർ വാഴപ്പിള്ളി ലിയാന്റോയുടെ ആദ്യ സംരംഭമാണിത്.നാടുനീളെ നടന്ന് ഭിക്ഷയെടുക്കുന്ന രഘു തനിക്ക് ഭിക്ഷയെടുത്തു കിട്ടിയതിൽ ഒരു പങ്ക് ദുരിതാശ്വാസ ഫണ്ടിലേക്കും പ്രളയാനന്തര കേരളത്തെ പടുത്തുയർത്താനും  നൽകുന്നതാണ് ചിത്രത്തിന്റെ കഥ. യദു ഗണേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഖിൽ ഡേവിസ് ഛായാഗ്രഹണം നിർവഹിച്ചു. ടി.പി. സ്വീറ്റ്‌സൺ, ജോമോൻ ജോസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. യൂ ട്യൂബിൽ റിലീസ് ചെയ്ത മൈ ഹാൻഡ് ഇതിനകം തന്നെ നിരവധി പേർ കണ്ടു കഴിഞ്ഞു. 
 

Latest News