Sunday , November   18, 2018
Sunday , November   18, 2018

ഒരു മിനിറ്റില്‍ എന്തെല്ലാമാണ്‌ ഇന്റര്‍നെറ്റില്‍ സംഭവിക്കുന്നത്?

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു മിനിറ്റില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നത് ആരും അത്ര കാര്യമായി എടുക്കാത്ത ഒന്നാണ്. എന്നാന്‍ ഇന്റര്‍നെറ്റില്‍ ഒരു മിനിറ്റ് എന്ന ഈ സമയ പരിധിക്കുള്ളില്‍ എന്തെല്ലാമാണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ് ഈ കൗതുകകരമായ കണക്കുകള്‍. എല്ലാം കണ്ടുപിടിച്ച മനുഷ്യന്റെ തലച്ചോറിനു പോലും ഉള്‍ക്കൊള്ളാനാവാത്ത പ്രവര്‍ത്തന വ്യാപ്തിയാണ് ഇന്റര്‍നെറ്റിന്റേത് എന്നതാണ് ഇതിനു കാരണം. കുമുലസ് മീഡിയയിലെ ലോറി ലെവിസ്, ചാഡ് ചലാന്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ഇന്‍ഫോഗ്രാഫിക്‌സ് നമുക്ക് ഗ്രഹിക്കാവുന്ന രീതിയില്‍ ഈ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇന്റര്‍നെറ്റില്‍ 60 നിമിഷങ്ങള്‍ക്കുള്ളില്‍ ഗൂഗ്‌ളിലും ഫേസ്ബുക്കിലും അടക്കം എന്തൊക്കെ നടക്കുന്നുവെന്നാണ് ഈ കണക്കുകള്‍ പറയുന്നത്. ഈ ഗ്രാഫിക്‌സില്‍ നിന്ന് കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിച്ചെടുക്കാം.

What Happens in an Internet Minute in 2018?

ഒരു നിമിഷം...
ഈ കണക്കുകളെല്ലാം 60 നിമിഷങ്ങളിലേത്, അതായത് ഒരു മിനിറ്റിലേത് മാത്രമാണ്. അതു കൊണ്ടു തന്നെ കണക്കുകള്‍ നമുക്ക് എണ്ണിത്തിട്ടപ്പെടുത്താവുന്നതിനും അപ്പുറത്താണ്. നമ്മുടെ ബുദ്ധിശേഷിക്കൊണ്ട് തിട്ടപ്പെടുത്താവുന്ന കണക്കുകളല്ല ഇത്. എങ്കിലും കൗതുകത്തിന് ഇവയില്‍ ചിലത് ഒരു മാസത്തേക്ക് കണക്കാക്കി നോക്കിയാല്‍ ഇതാ ഇതു പോലിരിക്കും
ഫേസ്ബുക്ക് ലോഗിനുകള്‍ 42,033,600,000 തവണ
ഗുഗ്ള്‍ സെര്‍ച്ചുകള്‍ 159,840,000,000 തവണ
അയച്ച വാട്‌സാപ്പ് മെസേജുകള്‍ 1,641,600,000,000
അയച്ച ഇമെയ്‌ലുകള്‍ 8,078,400,000,000
ഇതു വര്‍ഷത്തേക്കു കണക്കാക്കിയാല്‍ കണക്കു കൂട്ടലുകളെല്ലാം തെറ്റും. ലഭ്യമായ ഡേറ്റ ഉപയോഗിച്ചാണ് ഈ ഇന്റര്‍നെറ്റ മിനിറ്റിലെ പ്രവര്‍ത്തികള്‍ കണക്കാക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

2018 vs. 2018

വിവരങ്ങള്‍ക്കു കടപ്പാട്: വിഷ്വല്‍ കാപിറ്റലിസ്റ്റ്‌
 

Latest News