Monday , December   10, 2018
Monday , December   10, 2018

അൽ ഇഹ്‌സാൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

അൽ ഇഹ്‌സാൻ കേന്ദ്ര കമ്മിറ്റി സാരഥികൾക്ക് ജിദ്ദാ കമ്മിറ്റി നൽകിയ സ്വീകരണ യോഗം റാഫി അഹ്‌സനി കാന്തപുരം  ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ-  ഉംറ നിർവഹിക്കാനെത്തിയ കട്ടിപ്പാറ അൽ ഇഹ്‌സാൻ കേന്ദ്ര കമ്മിറ്റി സാരഥികൾക്ക് ജിദ്ദ അൽ ഇഹ്‌സാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മഅ്ദലുൽ ഉലൂം ഇന്റർനാഷണൽ സ്‌കൂൾ മാനേജർ യഹ്‌യ നൂറാനി അധ്യക്ഷത വഹിച്ചു. അൽഇഹ്‌സാൻ ദഅ്‌വാ കോളേജ് പ്രിൻസിപ്പൽ റാഫി അഹ്‌സനി  കാന്തപുരം ഉദ്ഘാടനം ചെയ്തു. 
അബ്ദുല്ലത്തീഫ് സഖാഫി, അൽഇഹ്‌സാൻ കമ്മിറ്റി വൈസ് പ്രസിഡന്റും മുൻ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന താര അബ്ദുറഹിമാൻ ഹാജി, പി.ടി. അബ്ദുറഊഫ്, ഒ.പി അബ്ദുസ്സലാം, വി.സി. അബ്ദുൽ മജീദ്, കെ. അബ്ദുൽ മജീദ്, എം. അബ്ദുല്ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. 
ഡിസംബർ 19 മുതൽ 23 വരെ തീയതികളിൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന അൽഇഹ്‌സാൻ സ്ഥാപനങ്ങളെ കുറിച്ച് റാഫി അഹ്‌സനി കാന്തപുരം വിശദീകരിച്ചു.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കട്ടിപ്പാറയിൽ 1993 ൽ നിർധനരായ വിദ്യാർഥികളുടെ മതപരവും ഭൗതികവുമായ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ കലാലയമാണ് അൽഇഹ്‌സാനെന്ന് അദ്ദേഹം പറഞ്ഞു. അഗതി അനാഥ മന്ദിരം, സെക്കണ്ടറി മദ്രസ, ഇഹ്‌സാനിയ വിമൻസ് കോളേജ്, ഇംഗ്ലീഷ് മീഡിയം നഴ്‌സറി, കംപ്യൂട്ടർ അക്കാദമി, സീനിയർ, ജൂനിയർ ദഅ്‌വാ കോളേജുകൾ എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളെന്നും അദ്ദേഹം വിവരിച്ചു. അഷ്‌റഫ് മാസ്റ്റർ മഠത്തുംപൊയിൽ സ്വാഗതവും ബി.കെ. അബ്ദുല്ലത്തീഫ് കട്ടിപ്പാറ നന്ദിയും പറഞ്ഞു.

Tags