Monday , May   20, 2019
Monday , May   20, 2019

വീണ്ടും സുരക്ഷാ വീഴ്ച,  സെല്‍ഫിക്കായി ആരാധകന്‍ ഗ്രൗണ്ടില്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സുരക്ഷാ വീഴ്ച. ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കെട്ടിപ്പിടിക്കുകയും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. കോഹ്‌ലി മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും സംഭവം കോഹ്‌ലിയെ ഉലച്ചു. അമ്പയര്‍മാര്‍ ഡ്രിങ്ക്‌സ് ഇടവേള പ്രഖ്യാപിച്ചു. രാജ്‌കോട്ടിലെ ആദ്യ ടെസ്റ്റിനിടയിലും സമാന സംഭവമുണ്ടായിരുന്നു. 
 

Latest News